ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യു​മാ​യി എ​സ്പി​സി കേ​ഡ​റ്റു​ക​ള്‍
Wednesday, August 21, 2019 12:33 AM IST
താ​മ​ര​ശേ​രി: എ​ളേ​റ്റി​ല്‍ എം​ജെ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ എ​സ്പി​സി കേ​ഡ​റ്റു​ക​ളു​ടെ 'ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി' പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. വി​ദ്യാ​ര്‍​ഥി​ക​ൾക്ക് കൃ​ഷി​യോട്്‍ ആ​ഭി​മു​ഖ്യം വ​ള​ര്‍​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
കി​ഴ​ക്കോ​ത്ത് കൃ​ഷി ഓ​ഫി​സ​ര്‍ എ.​കെ. ന​സീ​ര്‍ വി​ത്ത് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​പി. അ​ബ്ദു​റ​ഹി​മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​സി. മു​ഹ​മ്മ​ദ്, യു.​കെ. റ​ഫീ​ഖ്, കെ. ​അ​ബ്ദു​ല്‍ മു​ജീ​ബ്, കെ.​കെ. റ​ഫീ​ഖ്, ഷ​ബീ​ര്‍ ചു​ഴ​ലി​ക്ക​ര, പി.​പി. ഷ​ഹ​ര്‍​ബാ​നു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.