പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് കൈ​ത്താ​ങ്ങു​മാ​യി ക്രി​സ്ത്യ​ന്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍
Wednesday, August 21, 2019 12:34 AM IST
കോ​ഴി​ക്കോ​ട്: ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് കൈ​ത്താ​ങ്ങു​മാ​യി മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍. കോ​ള​ജ് എ​ന്‍​എ​സ്എ​സ്, എ​ന്‍​സി​സി യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ടു​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, വൃ​ദ്ധ മ​ന്ദി​രം, അ​ങ്ക​ണ​വാ​ടി​ക​ള്‍ ,കി​ണ​റു​ക​ള്‍ തുടങ്ങിയവ ശു​ചീ​ക​രി​ചച്ചു. ര​ണ്ടാ​ഴ്ച​യോ​ളം ന​ട​ത്തി​യ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പു​റ​മെ കോ​ള​ജി​ലെ എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് ഡെ​വ​ല​പ്‌​മെ​ന്‍റ് ക്ല​ബ്ബി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ര്‍​മി​ച്ച ഫി​നോ​യി​ല്‍,ഡി​റ്റ​ര്‍​ജെ​ന്‍റ്, സോ​പ്പ് എ​ന്നി​വ​യ​ട​ങ്ങി​യ ക്ലീ​നിം​ഗ് കി​റ്റു​ക​ളും കോ​ള​ജി​ല്‍ നി​ന്നും പു​റ​ത്തി​റ​ക്കു​ന്ന നോ​ട്ട്ബു​ക്കു​ക​ളും പ്ര​ള​യ മേ​ഖ​ല​യി​ല്‍ വി​ത​ര​ണം ചെ​യ്തു. ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്രി​ന്‍​സി​പ്പ​ൽ ഡോ. ​ഡി.​പി ഗോ​ഡ്‌​വി​ന്‍ സാം​റാ​ജ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ​ണി​ക്ക് കി​റ്റു​ക​ള്‍ കൈ​മാ​റി.
കോ​ള​ജ് മാ​നേ​ജ​ര്‍ ജോ​സ​ഫ് എ​സ്.ഡാ​നി​യേ​ല്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​നി​ല്‍​കു​മാ​ര്‍, കോ​ള​ജ് ഐ​ക്യു​എ​സി കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ശ്രീ​ജി​ത്ത് എം ​നാ​യ​ര്‍, ഇ​ഡി ക്ല​ബ്ബ് കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ ബി​ജു മാ​ത്യു എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​പി.​വി.ധ​ന​രാ​ജ്, എ​സ്. സാ​യി​ഗീ​ത, എ​ന്‍​സി​സി ആ​ര്‍​മി വിം​ഗ് കെ​യ​ര്‍ ടേ​ക്ക​ര്‍ കെ. ​മി​ഥു​ല മോ​ഹ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.