ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത നി​രോ​ധ​നം: സ​ർ​ക്കാ​ർ ഇ​ട​പെ​ടുമെന്നു മു​ഖ്യ​മ​ന്ത്രി
Thursday, August 22, 2019 12:24 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ദേ​ശീ​യ​പാ​ത 766ലെ ​ഗ​താ​ഗ​ത നി​രോ​ധ​ന വി​ഷ​യ​ത്തി​ൽ സു​പ്രീം കോ​ട​തി നി​ർ​ദേ​ശം സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ദേ​ശീ​യ​പാ​ത​യി​ലെ രാ​ത്രി​യാ​ത്ര നി​രോ​ധ​നം സം​ബ​ന്ധി​ച്ച കേ​സി​ലാ​ണ് ബ​ദ​ൽ​പാ​ത ദേ​ശീ​യ​പാ​ത​യാ​ക്കി മാ​റ്റി നി​ല​വി​ലെ ദേ​ശീ​യ​പാ​ത പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടു​ന്ന​ത് സം​ബ​ന്ധി​ച്ച് നാ​ലാ​ഴ്ച​യ്ക്ക​കം നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് സു​പ്രീം കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.
ഈ ​നി​ർ​ദേ​ശം കേ​ര​ള സ​ർ​ക്കാ​രി​ന് അം​ഗീ​ക​രി​ക്കാ​ൻ ആ​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. രാ​ത്രി യാ​ത്ര നി​രോ​ധ​നം സൃ​ഷ്ടി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ബോ​ധ്യ​മു​ണ്ട്. പു​തി​യ നി​ർ​ദേ​ശം ജ​ന​ങ്ങ​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും.
നി​രോ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തി​യ സ​ർ​വ​ക​ക്ഷി സം​ഘ​ത്തി​നാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​ത്. സു​പ്രീം കോ​ട​തി സ​മി​തി ആ​ദ്യം നി​ർ​ദേ​ശി​ച്ച മേ​ൽ​പാ​ല പ​ദ്ധ​തി​യു​ടെ ചെ​ല​വി​ന്‍റെ പ​കു​തി ന​ൽ​കാ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രും കേ​ര​ള സ​ർ​ക്കാ​രും സു​പ്രീം കോ​ട​തി​ മു​ന്പാ​കെ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്ന​താ​ണ്.
ഈ ​നി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്ത​ണ​മെ​ന്നും കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി വ​കു​പ്പ് മ​ന്ത്രി, റോ​ഡ് ഗ​താ​ഗ​ത​വും ഹൈ​വേ​യും വ​കു​പ്പ് മ​ന്ത്രി എ​ന്നി​വ​രു​മാ​യി മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ച​ർ​ച്ച ന​ട​ത്തി സം​സ്ഥാ​ന​ത്തി​ന്‍റെ നി​ല​പാ​ട് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു.
ഈ ​കാ​ര്യ​ത്തി​ൽ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി. ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നു​മാ​യും സം​ഘം ച​ർ​ച്ച ന​ട​ത്തി. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്നും കേ​സ് ന​ട​ത്തി​പ്പ് കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി.
ച​ർ​ച്ച​യ്ക്കു എം​എ​ൽ​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, സി.​കെ. ശ​ശീ​ന്ദ്ര​ൻ, സി. ​മ​മ്മൂ​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ, ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​മോ​ഹ​ന​ൻ, സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. സ​ഹ​ദേ​വ​ൻ, പി.​പി. സു​നീ​ർ, പി.​എം. ജോ​യി, ബാ​ബു, ടി.​എം. റ​ഷീ​ദ്, പി. ​സം​ഷാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.