പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ വ​ഴി അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് 85 ല​ക്ഷം രൂ​പ വാ​യ്പ
Thursday, August 22, 2019 12:26 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തു പ്ര​വ​ർ​ത്തി​ക്കു​ന്ന 26 അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് 85 ല​ക്ഷം രൂ​പ വാ​യ്പ ന​ൽ​കി.
സം​സ്ഥാ​ന പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ സി​ഡി​എ​സി​ന് അ​നു​വ​ദി​ച്ച ബ​ൾ​ക്ക് വാ​യ്പ​യി​ൽ നി​ന്നാ​ണ് അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് വ​രു​മാ​ന​ദാ​യ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് വാ​യ്പ അ​നു​വ​ദി​ച്ച​ത്. അ​ഞ്ച് ശ​ത​മാ​നം പ​ലി​ശ​യ്ക്കാ​ണ് വാ​യ്പ ന​ൽ​കി​യ​ത്. 75 ശ​ത​മാ​നം ന്യൂ​ന​പ​ക്ഷ അം​ഗ​ങ്ങ​ൾ ഉ​ള്ള 26 അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്കാ​ണ് വാ​യ്പ ന​ൽ​കി​യ​ത്.
സി​ഡി​എ​സ് ഇ​ത് നാ​ലാ​മ​ത്തെ ത​വ​ണ​യാ​ണ് പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ നി​ന്നും ബ​ൾ​ക്ക് വാ​യ്പ എ​ടു​ത്ത് അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​ത്.​
നാ​ല്കോ​ടി നാ​ൽ​പ​ത്തി ഒ​ന്ന് ല​ക്ഷം രൂ​പ ഇ​ത് വ​രെ കോ​ർ​പ്പ​റേ​ഷ​ൻ സി​ഡി​എ​സി​ന് വാ​യ്പ​ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ചെ​ക്ക് വി​ത​ര​ണം എ​ട്ടാം വാ​ർ​ഡി​ലെ ബി​സ്മീ കു​ടും​ബ​ശ്രീ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ന​ൽ​കി സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ സീ​ന ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.
വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ ഷീ​ബ സ​ജി പ​ങ്കെ​ടു​ത്തു.