പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി ഉ​പ​ക​ര​ണ റി​പ്പ​യ​ര്‍ ക്യാ​മ്പ്
Thursday, August 22, 2019 12:26 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ പ്ര​ള​യം ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ച്ച പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട ഒ​ള​വ​ണ്ണ​യി​ലും മാ​വൂ​രും ഹ​രി​ത​കേ​ര​ളം മി​ഷ​നും തൊ​ഴി​ല്‍ നൈ​പു​ണ്യ വ​കു​പ്പ് ഐ​ടി​ഐ​യും ചേ​ര്‍​ന്നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ റി​പ്പ​യ​ര്‍ ക്യാ​മ്പ് തുടങ്ങി.
കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്‌ട്രോ​ണി​ക് സ​ര്‍​വീസ് ടെ​ക്നീ​ഷന്‍​സ് അ​സോ​സി​യേ​ഷ​ന്‍​സ്, കേ​ര​ള ഇ​ല​ക്ട്രോ​ണി​ക്സ് ടെ​ക്നീ​ഷ​ന്‍​സ് യൂ​ണി​യ​ന്‍, ക​ണ്ണി​പ്പ​റ​മ്പ് അ​ജ്ഞ​ലി ആ​ര്‍​ട്സ് ആ​ൻ​ഡ് സ്പോ​ട്സ് ക്ല​ബ് ടെ​ക്നി​ക്ക​ല്‍ ഫോ​റം തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ടെ​ക്നീ​ഷന്‍​സ് അ​സോ​സി​യേ​ഷ​ന്‍റെ തൃ​ശൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ നി​ന്നു​മു​ള്ള പ്ര​വ​ര്‍​ത്ത​ക​രും ക്യാ​മ്പി​ലു​ണ്ട്.
ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​ത​ങ്ക​മ​ണി ഉ​ദ്ഘാ​ട​നം നി​ര്‍​വ്വ​ഹി​ച്ചു. ഹ​രി​ത​കേ​ര​ളം ജി​ല്ലാ​മി​ഷ​ന്‍ കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. നൈ​പു​ണ്യ ക​ര്‍​മ്മ​സേ​ന​യു​ടെ ജി​ല്ലാ കോ​-ഓര്‍​ഡി​നേ​റ്റ​റും കോ​ഴി​ക്കോ​ട് ഐ​ടി​ഐ ഇ​ന്‍​സ്ട്ര​ക്റ്റ​റു​മാ​യ പി. ​രാ​ജ്മോ​ഹ​ന്‍ ജി​ല്ല​യി​ല്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി ഐ​ടി‌​ഐ ന​ട​ത്തു​ന്ന സേ​വ​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു. കെ‌​എ​സ്, ഇ​എ​സ്ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ. ​സു​ന്ദ​ര​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്. സ​തീ​ശ​ന്‍, കെ​ഇ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ​രാ​ജ് മാ​ത്യു, സ​ന​ത്കു​മാ​ര്‍. പി ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കോ​ഴി​ക്കോ​ട് ജ​ന​റ​ല്‍ ഐ​ടി​ഐ​യി​ല്‍ നി​ന്ന് അ​ഞ്ച് അ​ധ്യാ​പ​ക​രും 11 വി​ദ്യാ​ര്‍​ഥി​ക​ളും, ടെ​ക്നീ​ഷ​ന്‍ അ​സോ​സി​യേ​ഷ​ന്‍റെ 18 പ്ര​വ​ര്‍​ത്ത​ക​രും ടെ​ക്നീ​ഷന്‍​സ് യൂ​ണി​യ​ന്‍റെ ആ​റ് പ്ര​വ​ര്‍​ത്ത​ക​രുമാണ് ക്യാ​മ്പി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്നത്.