തെ​ങ്ങി​ന്‍റെ കൂ​മ്പു​ചീ​യ​ൽ രോ​ഗം: പ്ര​തി​രോ​ധ പ​ദ്ധ​തി​യു​മാ​യി കൃ​ഷി വ​കു​പ്പ്
Friday, August 23, 2019 12:28 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തെ​ങ്ങി​ന്‍റെ കൂ​മ്പ് ചീ​യ​ൽ രോ​ഗ​ത്തി​നെ​തി​രേ കൃ​ഷി വ​കു​പ്പ് ക​ർ​മ്മ പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്ത്.
നാ​ളി​കേ​ര വി​ക​സ​ന പ​ദ്ധ​തി​യി​ൽ രോ​ഗ കീ​ട നി​യ​ന്ത്ര​ണ​ത്തി​ന് കോ​ഴി​ക്കോ​ട് ജി​ല്ല​യ്ക്കു ഇ​ക്കു​റി അ​നു​വ​ദി​ച്ച മു​ഴു​വ​ൻ തു​ക​യും പൂ​ഴി​ത്തോ​ട് മേ​ഖ​ല​യ്ക്കാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ക​യാ​ണ്. തെ​ങ്ങ് വൃ​ത്തി​യാ​ക്കി മാ​ങ്കോ സെ​ബ് സ​ഷ​റ്റ് വ​ച്ചു കൊ​ടു​ക്കു​ക​യാ​ണു ആ​വി​ഷ്കരി​ച്ചി​രി​ക്കു​ന്ന പ​ദ്ധ​തി.
പദ്ധതിയുടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ്‌ മെ​ംബർ ടി.​ഡി. ഷൈ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ, കൃ​ഷി അ​സി. ഡ​യ​ര​ക്ട​ർ ഇ​ൻ ചാ​ർ​ജ് അ​ബ്ദു​ൾ മ​ജീ​ദ്, ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ട്ടാ​നി, പി.​പി. രാ​ജീ​വ​ൻ, ച​ക്കി​ട്ട​പാ​റ കൃ​ഷി ഓ​ഫീ​സ​ർ ജീ​ജോ ജോ​സ​ഫ്, ബോ​ബ​ൻ വെ​ട്ടി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തെ​ങ്ങു​കൃ​ഷി​യി​ലെ ശാ​സ്ത്രീ​യ പ​രി​പാ​ല​നം എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ.​കെ.​കെ ഐ​ശ്വ​ര്യ ക്ലാ​സെ​ടു​ത്തു.