ഇ​ൻ​ഷ്വറ​ൻ​സ് പദ്ധതിയുടെ ഫോ​ട്ടോ​യെ​ടു​ക്ക​ൽ ത​ട​ഞ്ഞു
Friday, August 23, 2019 12:30 AM IST
മു​ക്കം: പ്ര​ധാ​ന​മ​ന്ത്രി ആ​യു​ഷ്മാ​ൻ ഭാ​ര​ത് ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി​യി​ൽ ആ​ളു​ക​ളെ ചേ​ർ​ക്കു​ന്ന​ത് ബി​ജെ​പി, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് ത​ട​ഞ്ഞു.
അ​ധി​കൃ​ത​രെ​യും പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​ൻ അ​ർ​ഹ​ത​യു​ള്ള​വ​രെ​യും അ​റി​യി​ക്കാ​തെ​യാ​ണ് ക്യാ​മ്പ് ന​ട​ത്തു​ന്ന​തെ​ന്നാ​രോ​പി​ച്ചാ​ണ് ഡി​വൈ​എ​ഫ്ഐ, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ക്യാ​മ്പ് ത​ട​ഞ്ഞ​ത്.
മു​ക്കം ഇ​എം​എ​സ് സ്മാ​ര​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക്യാ​മ്പ് ന​ട​ക്കു​ന്ന വി​വ​രം ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രും മ​റ്റു അ​ധി​കൃ​ത​രും അ​റി​ഞ്ഞി​രു​ന്നി​ല്ല. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി​യാ​യ പ്ര​ധാ​ന​മ​ന്ത്രി ആ​യു​ഷ്മാ​ൻ ഭാ​ര​തി​ൽ ചേ​രാ​ൻ അ​ർ​ഹ​രാ​ണെ​ന്ന് കാ​ണി​ച്ച് ഡ​ൽ​ഹി​യി​ൽ നി​ന്ന് നി​ര​വ​ധി പേ​ർ​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു.
ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു മാ​സം മു​ൻ​പാ​ണ് എ​ല്ലാ​വ​ർ​ക്കും ക​ത്ത് ല​ഭി​ച്ച​ത്. ഇ​തി​ൽ ചി​ല​യാ​ളു​ക​ളെ മാ​ത്ര​മാ​ണ് മു​ക്ക​ത്ത് ക്യാ​മ്പ് ന​ട​ക്കു​ന്ന കാ​ര്യം അ​റി​യി​ച്ചി​രു​ന്ന​ത്.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ർഎ​സ്​ബി​വൈ പ​ദ്ധ​തി​യു​ടെ കാ​ർ​ഡ് പു​തു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് പു​തു​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യു​ള്ള ക്യാ​മ്പ് ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​മാ​യി ഇ​എം​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പ​ദ്ധ​തി​യു​ടെ നോ​ഡ​ൽ ഏ​ജ​ൻ​സി ത​ന്നെ​യാ​ണ് ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി​യി​ൽ ആ​ളെ ചേ​ർ​ക്കു​ന്ന​തും.