വി​ല​ങ്ങാ​ട്ടെ ദു​ര​ന്ത ഭൂ​മി​യി​ൽ എ​ട്ട് ജീ​വ​നു​ക​ൾ​ക്ക് ര​ക്ഷ​ക​രാ​യി ആ​റം​ഗ സം​ഘം
Friday, August 23, 2019 12:30 AM IST
നാ​ദാ​പു​രം: ഉ​രു​ൾ​പൊ​ട്ട​ലി​ൽ മാ​പ്പ​ല​ക​യി​ൽ ദാ​സ​ന​ട​ക്കം എ​ട്ടു പേ​രു​ടെ ജീ​വ​ന് ര​ക്ഷ​യാ​യ​ത് ആ​റം​ഘ സം​ഘം. വി​ല​ങ്ങാ​ട് ആ​ലി മൂ​ല​യി​ൽ നാ​ല് പേ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ നി​ന്നാ​ണ് ആ​റം​ഗ സം​ഘം എ​ട്ട് പേ​രെ ര​ക്ഷി​ച്ച് നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യ​ത്.
വാ​ർ​ഡ് മെ​ംബ​റും സി​പി​ഐ നേ​താ​വു​മാ​യ രാ​ജു അ​ല​ക്സ്, ജോ​ർ​ജ്കു​ട്ടി പൊ​ൻ​മ​ല​കു​ന്നേ​ൽ, ലി​ൻ​സ് കെ.മാ​ത്യു കു​ഴി​യാ​പ്ലാ​വി​ൽ, ഷി​ബി​ൻ, വി​ഘ്നേ​ഷ്, പ്രി​ൻ​സ് അ​മ്പാ​ട്ട്, തു​ട​ങ്ങി​യ​വ​രെ​യാ​ണ് നാലുപേരെ ര​ക്ഷ​ിച്ച​ത്.
സം​ഭ​വം ന​ട​ക്കുന്നതിനു മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പാ​യി​രു​ന്നു ഇ​വ​രി​ൽ പ​ല​രും വി​ല​ങ്ങാ​ട് ടൗ​ണി​ൽ നി​ന്ന് വീ​ടു​ക​ളി​ലേ​ക്ക് പോ​യ​ത്. ഉ​രു​ൽ​പൊ​ട്ടി​യ​ത​റി​ഞ്ഞ് വീ​ണ്ടും വി​ല​ങ്ങാ​ട് ടൗ​ണി​ലെ​ത്തുകയായിരുന്നു.ആ ​സ​മ​യം വി​ല​ങ്ങാ​ട് ടൗ​ൺ നി​റ​യെ ക​ല്ലും മ​ണ്ണും നി​റ​ഞ്ഞ് മ​ല​വെ​ള്ളം റോ​ഡി​വ​ലൂ​ടെ കു​ത്തി​യൊ​ലി​ക്കു​ക​യാ​യി​രു​ന്നു.
വാ​ണി​മേ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ംബർ രാ​ജു അ​ല​ക്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​വാ​ക്ക​ൾ ജീ​വ​ൻ നോ​ക്കാ​തെ മ​ല​ക​യ​റി. കു​തി​ച്ചൊ​ഴു​കു​ന്ന മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ മൊ​ബൈ​ൽ ഫോ​ൺ വെ​ളി​ച്ച​ത്തി​ൽ ആ​ദ്യം ക​ണ്ട​ത് മേ​പ്പ​ല​ക​യി​ൽ ദാ​സ​നെ ആ​യി​രു​ന്നു. ക​ഴു​ത്തോ​ളം ചെ​ളി​യി​ൽ ഒ​രു കൈ ​പു​റ​ത്താ​യി മ​ര​ണ​വെ​പ്രാ​ള​ത്തി​ലാ​യ ദാ​സ​നെ ര​ക്ഷി​ച്ച് പു​റ​ത്തെ​ടു​ത്തു. പി​ന്നി​ട് ഉ​രു​ൾ​പൊ​ട്ടി​യൊ​ഴു​കു​ന്ന നീ​ർ​ച്ചാ​ലു​ക​ൾ മു​റി​ച്ച് ക​ട​ന്ന് കൊ​ച്ചു മാ​ണി പ​റ​മ്പി​ൽ കു​ഞ്ഞു​മോ​നെ​യും ഭാ​ര്യ​യെ​യും മ​ക​ൻ ജി​ബി​യെ​യും ഭാ​ര്യ റ​ജി​യെ​യും മൂ​ന്നുമ​ക്ക​ളും അ​ട​ങ്ങു​ന്ന ആ​റ് പേ​രെ ത​ക​ർ​ന്ന വീ​ട്ടി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി.