65 ഫോ​ണു​ക​ൾ മോഷ്‌ടിച്ചു
Saturday, August 24, 2019 12:56 AM IST
അ​രീ​ക്കോ​ട്:​ അ​രീ​ക്കോ​ട് ബ​സ് സ്റ്റാ​ൻ​ഡി​ന​ക​ത്തു​ള്ള എ​ക്സ്പീ​രി​യ മൊ​ബൈ​ൽ ക​ട​യി​ൽ നിന്ന് 65 ഫോണുകൾ മോ​ഷ​ണം പോയി. മൈ​ത്ര സ്വ​ദേ​ശി കൊ​റ​ളി​യാ​ട​ൻ റ​മീ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്ഥാ​പ​നം. വ്യാ​ഴാ​ഴ്ച രാ​ത്രി 11ന് ​ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ഡി​സ്പ്ലേ ഷെ​ൽ​ഫി​ൽ വ​ച്ച ഫോ​ണു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ക​ട​യു​ടെ മു​ൻ​വ​ഷ​ത്തെ ഗ്ലാ​സ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ഇ​തി​ലു​ടെ​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​ട​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.​വ്യാ​ഴാ​ഴ്ച ക​ട തു​റ​ന്നി​രു​ന്നി​ല്ല. തൊ​ട്ട​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം രാ​ത്രി 10.30 നാ​ണ് അ​ട​ച്ച​ത്. ഇ​തി​നു ശേ​ഷ​മാ​ണ് സം​ഭ​വം.