മു​ഖ്യ​മ​ന്ത്രി എം. ​കേ​ള​പ്പ​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചു
Saturday, August 24, 2019 12:56 AM IST
വ​ട​ക​ര: സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന ക​മ്മിറ്റി അം​ഗ​വു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച എം. ​കേ​ള​പ്പ​ന്‍റെ വീ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഭാ​ര്യ ക​മ​ല​യും സ​ന്ദ​ർ​ശി​ച്ചു. എം. ​കേ​ള​പ്പ​ന്‍റെ ഭാ​ര്യ എം.​എം. നാ​രാ​യ​ണി​യേ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും മു​ഖ്യ​മ​ന്ത്രി ആ​ശ്വ​സി​പ്പി​ച്ചു.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് പി​ണ​റാ​യി എം.​കേ​ള​പ്പ​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​ത്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം സി.​ഭാ​സ്ക​ര​ൻ, ജി​ല്ലാ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​കെ.​കു​ഞ്ഞി​രാ​മ​ൻ, കെ.​ശ്രീ​ധ​ര​ൻ, ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​പി. ഗോ​പാ​ല​ൻ, സി.​എം. ഷാ​ജി, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​കു​ഞ്ഞി​ക്ക​ണ്ണ​ൻ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.