ആ​ഫ്രി​ക്ക​ൻ ഒ​ച്ചി​ന്‍റെ ശ​ല്യം രൂ​ക്ഷം: ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ
Saturday, August 24, 2019 1:00 AM IST
പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ, കൂ​ത്താ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി മേ​ഖ​ല​യാ​യ ചെ​മ്പ്ര​പ്പു​ഴ​യോ​രം, മു​ക്ക​ള്ളി​ൽ ഭാ​ഗ​ങ്ങ​ളി​ൽ ആ​ഫ്രി​ക്ക​ൻ ഒ​ച്ചി​ന്‍റെ ശ​ല്യം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ ക​ടു​ത്ത ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്നു.

മൂ​ന്നു വ​ർ​ഷം മു​ന്പും ​മേ​ഖ​ല​യി​ൽ ഒ​ച്ചി​ന്‍റെ ആ​ക്ര​മ​ണം റി​പ്പോ​ർ​ട്ടു ചെ​യ്തി​രു​ന്നു. വീ​ടു​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും ഒച്ച് വ്യാ​പ​ക​മാ​യി​രു​ന്നു. ഇ​ട​വി​ള​കൃ​ഷി​ക​ളു​ടെ ഇ​ല​ക​ളും ത​ണ്ടു​ക​ളും തി​ന്നു ന​ശി​പ്പി​ക്കു​ന്ന ഒ​ച്ചു​ക​ൾ രോ​ഗ ഭീ​ഷ​ണി​യും ഉ​യ​ർ​ത്തു​ക​യു​ണ്ടാ​യി. വി​ദ​ഗ്ധ​ർ എ​ത്തി ഒ​ച്ച് ബാ​ധ പ്ര​ദേ​ശ​ങ്ങ​ൾ നി​രീ​ക്ഷി​ച്ച് സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ നി​ർ​ദ്ദേ​ശി​ച്ചിരുന്നു. ജ​ന​ങ്ങ​ളു​ടെ​യും അ​ധി​കൃ​ത​രു​ടെ​യും നി​താ​ന്ത ജാ​ഗ്ര​ത കാ​ര​ണം ഒ​ച്ചു​ക​ളു​ടെ വ്യാ​പ​ന​വും രോ​ഗ​ഭീ​ഷ​ണി​യും നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ച്ചു.

ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം വീ​ണ്ടും ഇ​വ​റ്റ​ക​ൾ ത​ല​പൊ​ക്കി​യ​ത് ക​ർ​ഷ​ക​രി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. വാ​ഴ, ക​പ്പ, ചേ​ന, ചേ​മ്പ്, ഇ​ഞ്ചി തു​ട​ങ്ങി​യ ഇ​ട​വി​ള​കൃ​ഷി​ക​ളെ​ല്ലാം ന​ശി​പ്പി​ക്കു​ക​യാ​ണ്. വീ​ടു​ക​ളി​ലും മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ വി​ഹ​രി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ലും ഒച്ചുകൾ വ്യാ​പി​ക്കു​ന്ന​ത് ആ​ശ​ങ്ക​ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ 13,14 വാ​ർ​ഡു​ക​ളി​ൽ പെ​ട്ട മേ​ഖ​ല​ക​ളി​ലാ​ണു ഒ​ച്ചി​ന്‍റെ രൂ​ക്ഷ​മാ​യ വ്യാ​പ​നം.ജോ​ർ​ജ് ചെ​മ്പ​ക്കോ​ട്ട്, ത​ണ്ടോ​റ കു​ഞ്ഞ​ബ്ദു​ല്ല, കൊ​ളൂ​ർ മെ​ൽ​ബി​ൻ മാ​ത്യു, മേ​രി ചി​റ​ത്ത​ല​ക്ക​ൽ, ന​ടു​ത്ത​ല​ക്ക​ൽ ഇ​ബ്രാ​ഹിം എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണു ആ​ഫ്രി​ക്ക​ൻ ഒ​ച്ചി​ന്‍റെ ശ​ല്യം കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. പെ​രു​വ​ണ്ണാ​മൂ​ഴി പി​എ​ച്ച്സി​യി​ലെ ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​രും ആ​ശാ വ​ർ​ക്ക​ർ​മാ​രും പ്ര​ദേ​ശ​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തി ഒ​ച്ച് നി​യ​ന്ത്ര​ണ​ത്തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ പ​റ​ഞ്ഞു കൊ​ടു​ത്തി​ട്ടു​ണ്ട്. ഇ​തെ​ത്ര മാ​ത്രം ഫ​ല​പ്ര​ദ​മാ​കു​മെ​ന്ന​തി​ൽ ജ​ന​ങ്ങ​ൾ​ക്കു സം​ശ​യ​മു​ണ്ട്.

അങ്കണവാ​ടി​ക​ള​ട​ക്കം പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​ഖ​ല​യി​ലാ​ണു ആ ​ഫ്രി​ക്ക​ൻ ഒ​ച്ചി​ന്‍റെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന​തി​നാ​ൽ ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും കൃ​ഷി വ​കു​പ്പും ഉ​ദാ​സീ​ന ന​യം വെ​ടി​ഞ്ഞു ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.