ഓ​ണ​ക്കാ​ല​ത്തെ ഓ​ല​ക്കു​ട പെ​രു​മ
Tuesday, September 10, 2019 12:36 AM IST
കോ​ഴി​ക്കോ​ട്: ഓ​ണ​ക്കാ​ല​ത്തെ ഓ​ല​ക്കു​ട പെ​രു​മ എ​ന്ന പേ​രി​ല്‍ എ​സ്‌​കെ പൊ​റ്റ​ക്കാ​ട് ഹാ​ളി​ല്‍ ഒ​രു​ക്കി​യ പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​യി. കേ​ര​ള​ത്തി​ന്‍റെ ക​ര​കൗ​ശ​ല പാ​ര​മ്പ​ര്യം പു​തു​ത​ല​മു​റ​യ്ക്ക് മ​ന​സി​ലാ​ക്കി ന​ല്‍​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി.
കാ​ല്‍​ക്കു​ട, അ​ര​ക്കു​ട, ഓ​ണ​ക്കു​ട, ത​ഞ്ച​ന​ക്കു​ട, മ​റ​ക്കു​ട, മാ​വേ​ലി​ക്കു​ട, ക​ള​ക്കു​ട, തൊ​പ്പി​ക്കു​ട തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്. ഇ​വ​യു​ടെ ച​രി​ത്രം, നി​ര്‍​മി​ക്കു​ന്ന സ​മു​ദാ​യം തു​ട​ങ്ങി​യ വി​ശ​ദാം​ശ​ങ്ങ​ൾ​ക്കൊ​പ്പം ഓ​രോ കു​ട​യു​ടെ​യും ധ​ര്‍​മ്മ​വും വി​വ​രി​ച്ചി​രു​ന്നു. പ​ന​യോ​ല, മു​ള, പ​ന​പാ​ന്ത​ല്‍ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് നി​ര്‍​മ്മി​ച്ച കു​ട​ക​ള്‍ കാ​ഴ്ച​ക്കാ​രി​ൽ കൗ​തു​ക​മു​ണ​ര്‍​ത്തി. ഇ​രു​പ​തോ​ളം ക​ലാ​കാ​ര​ന്മാ​രാ​ണ് കു​ട​ക​ള്‍ നി​ര്‍​മ്മി​ച്ച​ത്. ഓ​ണ​പ്പൊ​ട്ട​ന്‍ , തോ​റ്റം​പാ​ട്ട്, പൊ​റാ​ട്ട് ക​ളി തു​ട​ങ്ങി​യ വേ​ഷ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു. കൗ​ണ്‍​സി​ല​ര്‍ സ​ലീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്കെ പൊ​റ്റ​ക്കാ​ട് സാം​സ്‌​കാ​രി​ക നി​ല​യം പ്ര​സി​ഡ​ന്‍റ് ടി.​വി രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​വി.​ജ​യ​രാ​ജ​ന്‍ , ഹ​രീ​ഷ്, രാ​ധ അ​യ്യ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.