മ​ല​പ്പു​റം പി. ​മൂ​സ പു​ര​സ്‌​കാര സമർപ്പണം
Wednesday, September 11, 2019 12:23 AM IST
കോ​ഴി​ക്കോ​ട്: സീ​നി​യ​ര്‍ ജേ​ര്‍​ണ​ലി​സ്റ്റ് ഫോ​റം കേ​ര​ള ഏ​ര്‍​പ്പെ​ടു​ത്തി​യ മ​ല​പ്പു​റം പി. ​മൂ​സ പു​ര​സ്‌​കാരം കോം​ട്ര​സ്റ്റ് ക​ണ്ണാ​ശു​പ​ത്രി സ്ഥാ​പ​ക​ന്‍ കെ.​കെ.​എ​സ്. ന​മ്പ്യാ​ര്‍​ക്ക് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ സ​മ്മാ​നി​ച്ചു. മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ മ​ല​പ്പു​റം പി. ​മൂ​സ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ്ക് മാ​തൃ​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

സീ​നി​യ​ര്‍ ജേ​ര്‍​ണ​ലി​സ്റ്റ് ഫോ​റം ജി​ല്ല പ്ര​സി​ഡ​ന്റ് സി.​എം. കൃ​ഷ്ണ പ​ണി​ക്ക​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വി.​അ​ശോ​ക​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. എ​ന്‍.​പി. ചേ​ക്കു​ട്ടി, കെ. ​അ​ബൂ​ബ​ക്ക​ര്‍, ടി.​പി. ദാ​സ​ന്‍, അ​ഡ്വ. പി.
​ശ​ങ്ക​ര​ന്‍, മു​ക്കം മു​ഹ​മ്മ​ദ്, പി. ​ര​ഘു​നാ​ഥ്, ഉ​മ​ര്‍ പാ​ണ്ടി​ക​ശാ​ല, വി. ​പ്ര​താ​പ​ച​ന്ദ്ര​ന്‍, കെ.​പ്രേ​മ​നാ​ഥ്, എ. ​മാ​ധ​വ​ന്‍, ജി​ല്ല സെ​ക്ര​ട്ട​റി കെ.​പി. വി​ജ​യ​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്റ് പി. ​ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.