വി​വാ​ഹാ​ര്‍​ഥിക​ളു​ടെ സം​ഗ​മം നാ​ളെ
Wednesday, September 11, 2019 12:23 AM IST
കോ​ഴി​ക്കോ​ട്: കെ​സി​ബി​സി മ​ല​ബാ​ര്‍ മേ​ഖ​ല പ്രോ-​ലൈ​ഫ് സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന വി​വാ​ഹാ​ര്‍​ഥിക​ളു​ടെ സം​ഗ​മം നാ​ളെ ചേ​വാ​യൂ​ര്‍ പ്ര​സ​ന്‍റേ​ഷ​ന്‍ സ്‌​കൂ​ളിൽ ന​ട​ക്കും. കേ​ര​ള സ​ഭ​യി​ലെ മൂ​ന്നു റീ​ത്തു​ക​ളി​ലും​പെ​ട്ട മ​ല​ബാ​റി​ലെ 10 രൂ​പ​ത​ക​ളി​ലു​ള്ള​വ​ര്‍​ക്കു​വേ​ണ്ടി​യാ​ണ് സം​ഗ​മം.
മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള 25 വ​യ​സി​നു മു​ക​ളി​ലു​ള്ള പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും 30 വ​യ​സി​നു മു​ക​ളി​ലു​ള്ള ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും 50 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള വി​ധ​വ​ക​ള്‍​ക്കും വി​ഭാ​ര്യ​ര്‍​ക്കും പ​ങ്കെ​ടു​ക്കാം. മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ര്‍ ജോ​സ് പൊ​രു​ന്നേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന പ്രോ-​ലൈ​ഫ് മാ​ട്രി​മ​ണി ഡോ​ട് കോ​മി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മം ബി​ഷ​പ് നി​ര്‍​വ​ഹി​ക്കും.