ബെ​ൽഓ​ഫ് ഫെ​യ്ത്ത് പ​ദ്ധ​തി തുടങ്ങി
Wednesday, September 11, 2019 12:23 AM IST
മേ​പ്പ​യ്യൂ​ർ: ജ​ന​മൈ​ത്രി പോ​ലീ​സ് മേ​പ്പ​യ്യൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ടെ സു​ര​ക്ഷ ല​ക്ഷ്യ​മാ​ക്കി​യു​ള്ള ബെ​ൽ ഓ​ഫ് ഫെ​യ്ത്ത് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. അ​ടി​യ​ന്തര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ സ്ഥാ​പി​ക്കു​ന്ന മെ​ഷീ​ൻ സൈ​റ​ൻ മു​ഴ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മേ​പ്പ​യ്യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഷ​ർ​മി​ന കോ​മ​ത്ത് നി​ർ​വഹി​ച്ചു.പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി.​അ​നൂ​പ് അ​ധ്യ​ക്ഷ​ത വഹിച്ചു.​ ഭാ​സ്ക​ര​ൻ കൊ​ഴു​ക്ക​ല്ലൂ​ർ, കെ.​വി.​ദി​വാ​ക​ര​ൻ, അ​ഡീ​ഷ​ന​ൽ എ​സ് ഐ.​കെ.​മോ​ഹ​ന​ൻ, ജ​ന​മൈ​ത്രീ ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ഷ​റ​ഫ് ചി​റ​ക്ക​ര, എ​ൻ.​പി.​രാ​ധി​ക എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.