ക​ക്ക​യം ഡാം​സൈ​റ്റ് റോ​ഡി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചി​ല്ല
Wednesday, September 11, 2019 12:23 AM IST
കൂ​രാ​ച്ചു​ണ്ട്: ഉ​രു​ൾ​പൊ​ട്ട​ലി​ലും പ്ര​ള​യ​ത്തി​ലും ത​ക​ർ​ന്ന ക​ക്ക​യം ഡാം​സൈ​റ്റ് റോ​ഡി​ലെ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ കെ​എ​സ്ഇ​ബി യു​ടെ ഹൈ​ഡ​ൽ ടൂ​റി​സ​ത്തി​നും, വ​നം​വ​കു​പ്പി​ന്‍റെ ടൂ​റി​സ​ത്തി​നും ക​ന​ത്ത​ന​ഷ്ടം. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള റോ​ഡ് ത​ക​ർ​ന്ന് ഒ​രു​മാ​സം പി​ന്നി​ട്ടി​ട്ടും ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​താ​ണ് ടൂ​റി​സം മേ​ഖ​ല​യ്ക്ക് ക​ന​ത്ത​ന​ഷ്ട​ത്തി​നി​ട​യാ​ക്കി​യ​ത്.
ജി​ല്ല​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ക​ക്ക​യം ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള .ക​ക്ക​യം ഡാം, ​ബോ​ട്ടിം​ഗ്, ഉ​ര​ക്കു​ഴി, പ​നോ​ര​മ എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​ധി​ക്കാ​ല​ങ്ങ​ളി​ൽ ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് ആ​ൾ​ക്കാ​രാ​ണ് ഇ​വി​ടെ എ​ത്തി​ച്ചേ​രു​ന്ന​ത്. ഇ​പ്പോ​ൾ ഇ​വി​ടെ​യെ​ത്തി​ച്ചേ​രു​ന്ന​വ​ർ എ​ല്ലാം​ത​ന്നെ നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​ണ്. റോ​ഡി​ന്‍റെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡ് പാ​ടെ ഇ​ടി​ഞ്ഞും മ​ണ്ണി​ടി​ഞ്ഞും ത​ക​ർ​ന്ന് വ​ൻ ഗ​ർ​ത്ത​ങ്ങ​ളാ​യി മാ​റി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം താ​ത്കാലി​ക​മാ​യി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി പി​ഡ​ബ്ല്യു​ഡി ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും എ​വി​ടെ​യും എ​ത്താ​തെ​പോ​യി.
ഇ​ക്കാ​ര​ണ​ത്താ​ൽ ഹൈ​ഡ​ൽ ടൂ​റി​സം മേ​ഖ​ല​യി​ലും വ​നം​വ​കു​പ്പി​ന്‍റെ ടൂ​റി​സ​ത്തി​ലു​മു​ള്ള നാ​ൽ​പ​ത്തി​യ​ഞ്ചോ​ളം ജീ​വ​ന​ക്കാ​രാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. കൂ​ടാ​തെ ക​ക്ക​യ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള​ട​ക്ക​മു​ള്ള​വ നി​ശ്ച​ല​മാ​യി. ഇ​ത്ത​വ​ണ​ത്തെ​യും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ലും ത​ക​ർ​ന്ന റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ലം​ഭാ​വം കാ​ണി​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.