മ​ല​ബാ​ര്‍ ജ​ലോ​ത്സ​വം ഇ​ന്നും നാ​ളെ​യും കു​നി​യി​ല്‍​ക​ട​വി​ല്‍
Saturday, September 14, 2019 12:18 AM IST
കോ​ഴി​ക്കോ​ട്: 'കാ​ത്തി​രു​ന്ന​ത് അ​ടു​ത്തു​വ​രു​ന്നു' എ​ന്ന സ​ന്ദേ​ശ​മു​യ​ര്‍​ത്തി ച​ങ്ങാ​തി​ക്കൂ​ട്ടം ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​ബാ​ര്‍ ജ​ലോ​ത്സ​വം ഇ​ന്നും നാ​ളെ​യും അ​ത്തോ​ളി കു​നി​യി​ല്‍​ക​ട​വി​ല്‍ ന​ട​ക്കും.
ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ച​ങ്ങാ​തി​ക്കൂ​ട്ടം പ്ര​സി​ഡ​ന്‍റും സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​നു​മാ​യ സാ​ജി​ദ് കോ​റോ​ത്ത് പ​താ​ക ഉ​യ​ര്‍​ത്തും.​അ​ജീ​ഷ് അ​ത്തോ​ളി എ​ഴു​തി സം​വി​ധാ​നം ചെ​യ്ത ടൈ​റ്റി​ല്‍ ഗാ​ന​ത്തി​ന്‍റെ സി​ഡി​യും റി​ലീ​സ് ചെ​യ്യും. വൈ​കു​ന്നേ​രം മൂ​ന്നി​ന് ഘോ​ഷ​യാ​ത്ര അ​ത്തോ​ളി ഹൈ​സ്‌​കൂ​ള്‍ പ​രി​സ​ര​ത്തു​നി​ന്നും ആ​രം​ഭി​ച്ച് ജ​ലോ​ത്സ​വ​ന​ഗ​രി​യി​ല്‍ എ​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്‍​കാ​ല പു​ഴ​യോ​ര-​ക​ര്‍​ഷ​ക-​ക​ട​വ് തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്കും. ച​കി​രി അ​ടി, ച​കി​രി തു​മ്പ് പി​രി, ഓ​ല​മെ​ട​യ​ല്‍ തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. നാ​ളെ രാ​വി​ലെ എ​ട്ടി​ന് പൂ​ക്ക​ള മ​ത്സ​രം, തു​ട​ര്‍​ന്ന് ജോ​ക്ക് ഗെ​യിം​സ്, 11-ന് ​കോ​സ്റ്റ് ഗാ​ര്‍​ഡി​ന്‍റെ അ​ഭ്യാ​സ പ്ര​ക​ട​നം, ഉ​ച്ച ക​ഴി​ഞ്ഞ് ഒ​ന്നി​ന് ക​മ്പ​വ​ലി മ​ത്സ​രം, എ​ന്നി​വ ന​ട​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് ശേ​ഷം ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും. സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് ഭൂ​മി​ദാ​നം ചെ​യ്ത എ.​എം.​ബൈ​ജു​വി​നെ ആ​ദ​രി​ക്കും.
രാ​ത്രി ഒ​മ്പ​തി​ന് വോ​യ്‌​സ് ഓ​ഫ് കാ​ലി​ക്ക​ട്ടി​ന്‍റെ ഗാ​ന മേ​ള ന​ട​ക്കും. സം​ഘാ​ട​ക​രാ​യ സാ​ജി​ദ് കോ​റോ​ത്ത്, ആ​ര്‍ .എം.​ബി​ജു, അ​ജീ​ഷ് അ​ത്തോ​ളി, ഗി​രീ​ഷ് ത്രീ​വേ​ണി എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.