ദു​രി​തബാധിതർക്കു കൈത്താങ്ങായി എ​ൻ​എ​സ്എ​സ് വോ​ളണ്ടിയ​ർ​മാ​ർ
Saturday, September 14, 2019 12:19 AM IST
പേ​രാ​മ്പ്ര: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് പ​ണ​ക്കു​ടു​ക്ക​ക​ൾ സം​ഭാ​വ​ന ചെ​യ്ത് നൊ​ച്ചാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളിലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വോ​ള​ണ്ടിയർമാർ. എ​ന്‍റെ പ​ണ​ക്കു​ടു​ക്ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്'​എ​ന്ന കാമ്പ​യി​നി​ലൂ​ടെ ശേ​ഖ​രി​ച്ച പണം തി​രു​വോ​ണ നാ​ളി​ൽ പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​സി. മു​ഹ​മ്മ​ദ്‌ സി​റാ​ജ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന് കൈ​മാ​റി​. ഒ​ന്നാം ഘ​ട്ടമായി പ​തി​നാ​യി​രം രൂ​പ​യാ​ണ് കൈ​മാ​റി​യ​ത്. നേ​ര​ത്തെ ഒ​ന്നേ മു​ക്കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ ശേ​ഖ​രി​ച്ചു ക​ണ്ണൂ​ർ നാ​റാ​ത്ത് ആ​ലി​ൻ ചു​വ​ട്, കീ​ഴ​രി​യൂ​ർ ആ​ർ​ടി​ജി കോ​ഴി​ക്കോ​ട് ന​ല്ല​ളം, നി​ല​മ്പൂ​ർ പോ​ത്ത്ക​ല്ല്, എ​ന്നീ ദു​രി​ദ ബാ​ധി​ത പ്രാ​ദേ​ശി​ക​ളി​ലേ​ക്ക് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും എ​ത്തി​ച്ചിരുന്നു. കൂ​ടാ​തെ ന​ല്ല​ള​ത്ത് പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന പ​വി​ത്ര​യു​ടെ​യും വി​ശാ​ലി​ന്‍റെ​യും കു​ടും​ബ​ത്തെ താ​ത്കാ​ലി​ക വീ​ടൊ​രു​ക്കി പു​ന​ര​ധി​വ​സി​പ്പി​ക്കു​ക​യും ഫ​ർ​ണി​ച്ച​റു​കൾ വാ​ങ്ങി ന​ൽ​കു​ക​യും ചെ​യ്തു. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ദു​രിത​ബാ​ധി​ത​ർ​ക്കു​ള്ള ഭ​ക്ഷ​ണക്കിറ്റ് പാ​ക്കിം​ഗിൽ എ​ഴു​പ​ത്ത​ഞ്ചോ​ളം വോ​ള​ണ്ടിയമാ​ർ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.
വാ​ർ​ഡ് മെ​മ്പ​ർ ഷി​ജി കൊ​ട്ടാ​ര​കു​ന്നു​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ൻ​ഡി​ക്കറ്റ് അംഗം കെ.​കെ. ഹ​നീ​ഫ, പി​എ​സി അം​ഗം പി. ​ശ്രീ​ജി​ത്ത്‌, എ.​കെ. ത​റു​വ​യി ഹാ​ജി, എ​സ്.​കെ. അ​സൈ​നാ​ർ, സി. ​ഉ​ബൈ​ദ്, ആ​ർ.​ആ​ർ. അ​ഭി​ന​വ്, എ​സ്.​എ​സ്. മ​നോ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.