ഗ്ര​ന്ഥ​ശാ​ലാ സം​ഘത്തിന്‍റെ വാ​ർ​ഷി​കം
Sunday, September 15, 2019 1:53 AM IST
ച​ക്കി​ട്ട​പാ​റ: ഗ്ര​ന്ഥ​ശാ​ലാ സം​ഘ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കാ​ച​ര​ണം ച​ക്കി​ട്ട​പാ​റ സ​ന്തോ​ഷ് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി. ആ​ദ്യ​കാ​ല ലൈ​ബ്ര​റി ഭാ​ര​വാ​ഹി​ക​ളാ​യ ചാ​ക്കോ മാ​ളി​യേ​ക്ക​ൽ, വി.​വി. ചാ​ത്തു എ​ന്നി​വ​രെ പ​ഞ്ചാ​യ​ത്ത് മെ​ംബർ ഉ​മ്മ​ർ തേ​ക്ക​ത്ത് ഷാ​ള​ണി​യി​ച്ച് ആദരിച്ചു.
ലൈ​ബ്ര​റി സെ​ക്ര​ട്ട​റി കെ.​എം. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബോ​ബി കാ​പ്പു​കാ​ട്ടി​ൽ, രാ​ജ​ൻ വ​ർ​ക്കി, ശാ​ന്ത പു​ത്ത​ല​ത്ത്, സി.​കെ. വാ​സു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.