മ​ര​ട് ഫ്ളാറ്റ്: സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ഉ​പ​ഭോ​ക്തൃ ര​ക്ഷാ​സ​മി​തി
Sunday, September 15, 2019 1:55 AM IST
കൂ​രാ​ച്ചു​ണ്ട്: എ​റ​ണാ​കു​ളം മ​ര​ട് ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി​യോ​ടെ നി​ർ​മ്മി​ച്ച ഫ്ളാറ്റുകൾ പൊ​ളി​ച്ചു​മാ​റ്റാ​നു​ള്ള വി​ധി പു​ന:​പ​രി​ശോ​ധി​ക്കാൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ റി​വ്യൂ പെ​റ്റീ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന് കൂ​രാ​ച്ചു​ണ്ട് ഉ​പ​ഭോ​ക്തൃ ര​ക്ഷാ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

കെ​ട്ടി​ട നി​ർ​മാ​ണ​ച്ച​ട്ട​ങ്ങ​ൾ പ്ര​കാ​രം നി​ർ​മ്മി​ച്ച് ന​ഗ​ര​സ​ഭ അം​ഗീ​ക​രി​ച്ച് കെ​ട്ടി​ട​ന​മ്പ​ർ ന​ൽ​കി വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ച്ചു​വ​രു​ന്ന കു​ടും​ബ​ങ്ങ​ളെ കു​ടി​യി​റ​ക്കാൻ ന​ഗ​ര​സ​ഭ നോ​ട്ടീ​സ് ന​ൽ​കി​യ​ത് സ​ർ​ക്കാ​രിന്‍റെ പി​ടി​പ്പു​കേ​ടാ​ണെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ഫ്ളാറ്റ് ഉ​ട​മ​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്നും യോ​ഗം അ​ഭ്യ​ർ​ത്ഥി​ച്ചു.

പ്ര​സി​ഡ​ന്‍റ് ഒ.​ഡി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​സ​ർ പു​തി​യ​ത്ത്, ജോ​സ​ഫ് ജോ​ൺ, അ​ഗ​സ്റ്റി​ൻ മാ​ത്യു, ടി.​എം. വ​ത്സ​രാ​ജ്, കെ.​ജെ. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.