കൊ​ക്കോ തൈ‍ വി​ത​ര​ണം ചെ​യ്തു
Sunday, September 15, 2019 1:58 AM IST
താ​മ​ര​ശേ​രി: പ്ര​ള​യ​ത്തി​ലും പ്ര​കൃ​തിക്ഷോഭത്തി​ലും കൊ​ക്കോ കൃ​ഷി ന​ശി​ച്ച ക​ര്‍​ഷ​ക​ര്‍​ക്ക് കു​ട്ട​നാ​ട് ഗ്രൂ​പ്പ്, ഫാ​ര്‍​മേ​ഴ്‌​സ് റി​ലീ​ഫ് ഫോ​റം, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ത​ല​യാ​ട് യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ​മാ​യി കൊ​ക്കോ​തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു.
ഫാ​ര്‍​മേ​ഴ്‌​സ് റി​ലീ​ഫ് ഫോ​റം ജി​ല്ലാ​ക​മ്മ​റ്റി അം​ഗം കെ.​ജി.​മാ​ധ​വ​ന്‍ ജെ​റാ​ള്‍​ഡ് മേ​ല്‍​വ​ട്ട​ത്തി​ന് ​തൈ കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ത​ല​യാ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി ജോ​സ​ഫ് അ​ധ്യ​ത വ​ഹി​ച്ചു. കു​ട്ട​നാ​ട് ഗ്രൂ​പ്പ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പി. ​പ്രേം​ദാ​സ്, അ​ബൂ​ബ​ക്ക​ര്‍ ത​റോ​ല്‍, സ​നീ​ഷ് അ​ലി ത​ല​യാ​ട്, ആ​ബി​ദ് ത​ല​യാ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. 5000 കൊ​ക്കോ തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.