പ​ശ്ചി​മ​ഘ​ട്ട​ത്തി​ല്‍ ര​ണ്ട് സ​സ്യ ഇ​ന​ങ്ങ​ള്‍ കൂ​ടി ക​ണ്ടെ​ത്തി
Sunday, September 15, 2019 1:58 AM IST
ക​ല്‍​പ്പ​റ്റ: പ​ശ്ചി​മ​ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന വ​യ​നാ​ട്, കൊ​ല്ലം ജി​ല്ല​ക​ളി​ല്‍​നി​ന്നു ഗ​വേ​ഷ​ക​ര്‍ ര​ണ്ടു പു​തി​യ സ​സ്യ ഇ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി. വ​യ​നാ​ട​ന്‍ മ​ല​നി​ര​ക​ളി​ലെ മേ​പ്പാ​ടി തൊ​ള്ളാ​യി​രം ചോ​ല​വ​ന​ത്തി​ല്‍​നി​ന്നു വ​ള്ളി​പ്പാ​ല വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന സ​സ്യ​വും കൊ​ല്ലം ജി​ല്ല​യി​ലെ തൂ​വ​ല്‍​മ​ല​യി​ല്‍​നി​ന്നു മ​റ്റൊ​രു സ​സ്യ​വു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

വ​യ​നാ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ സ​സ്യ​ത്തി​നു ടൈ​ലോ​ഫോ​റ ബാ​ല​കൃ​ഷ്ണാ​നി, കൊ​ല്ല​ത്തു ക​ണ്ടെ​ത്തി​യ​തി​നു ടൈ​ലോ​ഫോ​റ നെ​ഗ്ലെ​ക്ട എ​ന്നും പേ​രി​ട്ടു.അ​പ്പൂ​പ്പ​ന്‍​താ​ടി ഗ​ണ​ത്തി​ല്‍​പ്പെ​ടു​ന്ന വി​ത്തു​ക​ള്‍ ഉ​ണ്ടാ​കു​ന്ന​താ​ണ് വ​യ​നാ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ വ​ള്ളി​ച്ചെ​ടി. കാ​യ​ല്‍​പ്ര​ദേ​ശ​ത്ത് കാ​ണു​ന്ന ടൈ​ലോ​ഫോ​റ ഫ്‌​ള​ക്‌​സോ​സ എ​ന്ന സ​സ്യത്തോ​ടു ഇ​തി​നു സാ​മ്യ​മു​ണ്ട്. ചു​വ​പ്പും പി​ങ്കും നി​റ​ങ്ങ​ള്‍ ക​ല​ര്‍​ന്ന​താ​ണ് പൂ​ക്ക​ള്‍.

ഡോ.​എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍ റി​സ​ര്‍​ച്ച് ഫൗ​ണ്ടേ​ഷ​ന്‍ വ​യ​നാ​ട് പു​ത്തൂ​ര്‍​വ​യ​ല്‍ ഗ​വേ​ഷ​ണ​നി​ല​യം മു​ന്‍ മേ​ധാ​വി​യും ഡി​വൈ​എ​സ്പി​യും സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ര്‍​ഡ് മെം​ബ​ര്‍ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ.​വി. ബാ​ല​കൃ​ഷ്ണ​ന്‍ ശാ​സ്ത്ര​ലോ​ക​ത്തി​നു ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​സ്യ​ത്തി​നു ടൈ​ലോ​ഫോ​റ ബാ​ല​കൃ​ഷ്ണാ​നി എ​ന്നു പേ​രി​ട്ട​ത്.

നീ​ണ്ട ഇ​ല​ക​ളും ചെ​റു​പൂ​ക്ക​ളു​മു​ള്ള​താ​ണ് ടൈ​ലോ​ഫോ​റ നെ​ഗ്ലെ​ക്ട. ഡോ.​എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍ റി​സ​ര്‍​ച്ച് ഫൗ​ണ്ടേ​ഷ​നി​ലെ ഗ​വേ​ഷ​ക​രാ​യ പി​ച്ച​ന്‍ എം. ​സ​ലിം, ജ​യേ​ഷ് പി. ​ജോ​സ​ഫ്, എം.​എം. ജി​തി​ന്‍, ആ​ല​പ്പു​ഴ സ​നാ​ത​ന​ധ​ര്‍​മ കോ​ള​ജി​ലെ സ​സ്യ​ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​നും ഗ​വേ​ഷ​ക​നു​മാ​യ ഡോ.​ജോ​സ് മാ​ത്യു, കൊ​ല്ലം ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ലെ ഗ​വേ​ഷ​ക​നും പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​ള ഫീ​ല്‍​ഡ് ഓ​ഫീ​സ​റു​മാ​യ ഡോ.​റെ​ജി യോ​ഹ​ന്നാ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ചെ​ടി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

സം​ര​ക്ഷ​ണ പ്രാ​ധാ​ന്യ​മു​ള്ള സ​സ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ പു​തി​യ ചെ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള ലേ​ഖ​നം ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ജേ​ണ​ല്‍ ഓ​ഫ് എ​ന്‌വയണ്‍​മെ​ന്‍റ് ആ​ന്‍​ഡ് ബ​യോ​ഡൈ​വേ​ഴ്‌​സി​റ്റി എ​ന്ന ശാ​സ്ത്ര ജേ​ണ​ലി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.