ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ ചി​ത്ര​പ്ര​ദ​ര്‍​ശ​ന​ം
Sunday, September 15, 2019 1:59 AM IST
കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യാ​ന്‌ ര​ണ്ടാം ക്ലാ​സു​കാ​രി ദ​ക്ഷി​ണ ത​ന്‍റെ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​ല്‍​പ്പ​ന​യും സം​ഘ​ടി​പ്പി​ക്കു​ന്നു. ഗു​രു​കു​ലം ആ​ര്‍​ട്ട് വി​ല്ലേ​ജി​ല്‍ 17 മു​ത​ല്‍ ​പ്ര​ദ​ര്‍​ശ​നം ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

ര​ണ്ട​ര വ​യ​സു മു​ത​ല്‍ ചി​ത്രം വ​ര​യ്ക്കാ​ന്‍ തു​ട​ങ്ങി​യ ദ​ക്ഷി​ണ​യു​ടെ 350 ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​ലുണ്ടാകുക. രാ​വി​ലെ 11 മു​ത​ലാ​ണ് പ്ര​ദ​ര്‍​ശ​ന സ​മ​യം. 22ന് സ​മാ​പി​ക്കും. തി​രു​വ​ന്ത​പു​രം സ്വ​ദേ​ശി​യായ ദ​ക്ഷി​ണ തൃ​ക്ക​ണ്ടി​യൂ​ര്‍ ജി​എ​ല്‍​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​ണ്. ദ​ക്ഷി​ണ, അ​മ്മ ഷൈ​നി ‍, അ​ച്ഛ​ന്‍ നോ​ബി​ള്‍, ഗു​രു​കു​ലം ബാ​ബു എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.