തു​ണിസ​ഞ്ചി​ വിതരണം ചെയ്തു
Monday, September 16, 2019 12:09 AM IST
കു​റ്റ്യാ​ടി: ന​രി​ക്കൂ​ട്ടും ചാ​ലി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ഇ​നി മു​ത​ൽ തു​ണി സ​ഞ്ചി​ക​ൾ ഉ​പ​യോ​ഗി​ക്കും. വേ​ദി​ക വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ വി​ത​ര​ണം ചെ​യ്ത​ത്.
ഗ്ര​ന്ഥ​ശാ​ലാ ദി​നാ​ഘോ​ഷ​വും തു​ണി സ​ഞ്ചി വി​ത​ര​ണ​വും ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​പി. ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ജെ.​ഡി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​ജെ. സ​ജീ​വ് കു​മാ​ർ, ടി. ​സു​രേ​ഷ് ബാ​ബു, ജെ.​എ​സ്. വി​ശ്വ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ജൂ​ണി​യ​ര്‍ ബേ​സ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്

കോ​ഴി​ക്കോ​ട്: 16 -മ​ത് ജി​ല്ലാ ജൂ​ണി​യ​ര്‍ ബേ​സ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് 17,18 തീയതികളിൽ ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കുമെ​ന്ന് ജി​ല്ലാ ബേ​സ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​എം.​എ​ഡ്വേ​ർ​ഡ് അ​റി​യി​ച്ചു.