പോ​ലീ​സു​കാ​ര​നു ക​ഞ്ചാ​വുകേസ് പ്ര​തി​യു​ടെ കു​ത്തേ​റ്റു
Monday, September 16, 2019 12:10 AM IST
കോ​ട്ട​ക്ക​ൽ: ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി പോ​ലീ​സു​കാ​ര​നെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ചു. പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​തി​നി​ടെ സ്വ​യം മു​റി​വേ​ൽ​പ്പി​ച്ചു ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ടു. കോ​ട്ട​യ്ക്ക​ലി​ന​ടു​ത്തു ഇ​ന്ത്യ​നൂ​ർ ചൂ​നൂ​ർ സ്വ​ദേ​ശി ന​ന്പ​ൻ​കു​ന്ന​ൻ മു​ഹ​മ്മ​ദ് സു​ഹൈ​ൽ (31) ആ​ണ് മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ ഖ​മ​റു​ദീ​നെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.
കൈ ​ഞ​ര​ന്പ് മു​റി​ഞ്ഞ ഇ​ദ്ദേ​ഹ​ത്തെ പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നു ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ലെ പ്ര​തി​യെ അ​ന്വേ​ഷി​ച്ചു എ​സ്ഐ അ​രു​ണ്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ല്ലോ​ളി​പ​റ​ന്പി​ൽ എ​ത്തി​യ​താ​യി​രു​ന്നു പോ​ലീ​സ്.
ആ​വ​ശ്യ​ക്കാ​രാ​യി സു​ഹൈ​ലി​നെ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സു​കാ​രെ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ഇ​യാ​ൾ ക​ത്തി​വീ​ശി.
ഇ​തി​നി​ടെ​യാ​ണ് പേ​ലീ​സു​കാ​ര​നു പ​രി​ക്കേ​റ്റ​ത്. സു​ഹൈ​ലി​നെ​തി​രേ കോ​ട്ട​ക്ക​ൽ, കാ​ടാ​ന്പു​ഴ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ളു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ പി​ടി​കൂ​ടാാ​നാ​യി​ട്ടി​ല്ല.