കാ​ര്‍​ഷി​ക​പു​രോ​ഗ​മ​ന​സ​മി​തി മൂ​ന്നാം​ഘ​ട്ട സ​മ​ര​ത്തി​ലേ​ക്ക്
Tuesday, September 17, 2019 12:40 AM IST
ക​ല്‍​പ്പ​റ്റ: ദേ​ശീ​യ​പാ​ത 766 ലെ ​രാ​ത്രി യാ​ത്ര നി​രോ​ധ​നം നീ​ക്ക​ണ​മെ​ന്നും പ​ക​ല്‍​പോ​ലും യാ​ത്ര നി​രോ​ധി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കാ​ര്‍​ഷി​ക പു​രോ​ഗ​മ​ന സ​മി​തി മൂ​ന്നാം​ഘ​ട്ട സ​മ​ര​ത്തി​ലേ​ക്ക്. ര​ണ്ടാം​ഘ​ട്ട സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ല്‍​പ്പ​റ്റ​യി​ല്‍ ന​ട​ന്ന സാ​യാ​ഹ്ന ധ​ര്‍​ണ സ​മി​തി സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ പി.​എം. ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​ര്‍​ഷ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ള്ള റോ​ഡ് അ​ട​ച്ചു​പൂ​ട്ടാ​ന്‍ ഗൂ​ഢ നീ​ക്കം ന​ട​ക്കു​ന്ന​ത് വ​യ​നാ​ട്ടു​കാ​ര്‍ തി​രി​ച്ച​റി​യ​ണം. സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റുെ കേ​ന്ദ്ര​ഗ​വ​ണ്‍​മെ​ന്‍റും കാ​ര്യ​മാ​യി ഇ​ട​പെ​ടാ​ന്‍ ത​യാ​റാ​ക​ണം.
ര​ണ്ടാ​ഴ്ച സ​മ​യം മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ സു​പ്രീം കോ​ട​തി​യി​ല്‍ റോ​ഡി​ന് അ​നു​കൂ​ല​മാ​യ സ​ത്യ​വാം​ഗ്‌മൂ​ലം കൊ​ടു​ക്കാ​ന്‍ കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ത​യാ​റ​ക​ണ​മെ​ന്നും പി.​എം. ജോ​യി പ​റ​ഞ്ഞു.
മൂ​ന്നാം​ഘ​ട്ട സ​മ​ര​ത്തി​നന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ഉ​ട​നീ​ളം വാ​ഹ​ന​പ്ര​ച​ര​ണ ജാ​ഥ ന​ട​ത്താ​നും ദേ​ശീ​യ പാ​ത ഉ​പ​രോ​ധി​ക്കാ​നും തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ല്‍ സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​പി. വ​ര്‍​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​പി. ല​ക്ഷ്മ​ണ​ന്‍, ക​ണ്ണി​വ​ട്ടം കേ​ശ​വ​ന്‍ ചെ​ട്ടി, ഗ​ഫൂ​ര്‍ വെ​ണ്ണി​യോ​ട്, കെ. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ബെ​ഞ്ച​മി​ന്‍ ഈ​ശോ, ടി.​പി. ശ​ശി, എ​ന്‍.​ഒ. ദേ​വ​സ്യ, ടി.​കെ. ഉ​മ്മ​ര്‍, പ്ര​ഫ. താ​രാ​ഫി​ലി​പ്പ്, എ.​വി. കൃ​ഷ്ണ​കു​മാ​ര്‍, ഒ.​സി. ഷി​ബു, പി.​വി. ശ്രീ​ധ​ര​ന്‍, പി.​പി. ഷൈ​ജ​ല്‍, സ​ഫീ​ര്‍ പ​ഴേ​രി, ഷാ​ലി​ന്‍ ജോ​ര്‍​ജ്, ഉ​നൈ​സ് ക​ല്ലൂ​ര്‍, കെ.​ഒ. ഷി​ബു, വി.​ആ​ര്‍. ശി​വ​രാ​മ​ന്‍, എം.​കെ. ബാ​ല​ന്‍, പി.​എം. സ​ഹ​ദേ​വ​ന്‍, സി.​പി. അ​ഷ്‌​റ​ഫ്, വി. ​അ​ബ്ദു​ള്‍ സ​ലീം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
പൂ​ര്‍​ണ​മാ​യി
അ​ട​യ്ക്കു​ന്ന​തി​നോ​ട്
യോ​ജി​പ്പി​ല്ല:
ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ദേ​ശീ​യ​പാ​ത 766 പൂ​ര്‍​ണ​മാ​യി അ​ട​യ്ക്ക​രു​തെ​ന്ന നി​ല​പാ​ടാ​ണ് ക​ര്‍​ണാ​ട​ക​ക്കെ​ന്ന് മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെദി​യൂ​ര​പ്പ.
ബി​ജെ​പി വ​യ​നാ​ട് ജി​ല്ലാ നേ​തൃ​ത്വം ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
10 വ​ര്‍​ഷം മു​മ്പ് പാ​ത​യി​ല്‍ രാ​ത്രി​കാ​ല യാ​ത്ര നി​രോ​ധ​നം വ​ന്ന​പ്പോ​ള്‍ കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം നി​രോ​ധ​നം പി​ന്‍​വ​ലി​ക്കു​ന്ന​തി​ന് ഉ​ത്ത​ര​വി​ട്ട​ത് താ​നാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു.
നി​രോ​ധ​നം ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി ശ​രി​വച്ച​തോ​ടെ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് അ​സാ​ധു​വാ​യി. വ​നം-​പ​രി​സ്ഥി​തി വി​ഷ​യം മു​ഖ്യ​മാ​ണെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ യാ​ത്രാ സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ച്ചു​കൊ​ണ്ടാ​വ​രു​തെ​ന്ന് ബി​ജെ​പി സം​ഘം യെ​ദി​യൂ​ര​പ്പ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ദേ​ശീ​യ​പാ​തയ്​ക്ക് മ​റ്റൊ​രു ബ​ദ​ല്‍ പാ​ത​യി​ല്ലെ​ന്നും പാ​ത തു​റ​ക്കു​ക​ത​ന്നെ​യാ​ണ് പ്രാ​യോ​ഗി​ക​മാ​യ മാ​ര്‍​ഗ​മെ​ന്നും സം​ഘം പ​റ​ഞ്ഞു. ഈ ​വി​ഷ​യ​ത്തി​ല്‍ വി​ശ​ദ​മാ​യ ച​ര്‍​ച്ച​ക​ള്‍​ക്കും കൂ​ടി​ക്കാ​ഴ്ച​ക്കും ത​യാ​റാ​ണെ​ന്ന് യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി ശ​ങ്ക​ര്‍, പി.​സി. മോ​ഹ​ന​ന്‍, പി.​എം. അ​ര​വി​ന്ദ​ന്‍, സി.​ആ​ര്‍. ഷാ​ജി, ഡോ.​സ​തീ​ഷ് നാ​യ്ക്, പി.​കെ. റ​ഹീം എ​ന്നി​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.