ത​ണ​ല്‍ ഡ​യാ​ലി​സി​സ് സെ​ന്‍റര്‍ 19ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും
Tuesday, September 17, 2019 12:41 AM IST
കൊ​ടു​വ​ള്ളി: ത​ണ​ല്‍ ഡ​യാ​ലി​സി​സ് സെ​ന്‍റ​ര്‍ 19ന് ​രാ​വി​ലെ 11ന് ​സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​ണ​ല്‍ ഡ​യാ​ലി​സി​സ് സെ​ന്‍റ​ര്‍ ചെ​യ​ര്‍​മാ​ന്‍ കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
എം.​കെ. രാ​ഘ​വ​ന്‍ എം​പി, വി.​പി. അ​ബ്ദു​ല്‍ വ​ഹാ​ബ് എം​പി, ഡോ. ​എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ, പി.​ടി.​എ റ​ഹീം എം​എ​ല്‍​എ, വി.​കെ.​സി. മു​ഹ​മ്മ​ദ് കോ​യ എം​എ​ല്‍​എ, മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍ പേ​ര്‍​സ​ണ്‍ ഷ​രീ​ഫ ക​ണ്ണാ​ടി​പ്പൊ​യി​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും. സി​റാ​ജ് ബൈ​പാ​സ് റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന 10 ബ​ഡു​ക​ളു​ള്ള സെ​ന്‍ററി​ല്‍ 60 രോ​ഗി​ക​ള്‍​ക്ക് ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നു​ള്ള സ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സൗ​ജ​ന്യ​മാ​യാ​ണ് ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​ത്.
പ്ര​തി​മാ​സം 7.5 ല​ക്ഷം രു​പ ചി​ല​വാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​ത്താ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും വ​ര്‍​ദ്ധി​ച്ചു വ​രു​ന്ന വൃ​ക്ക രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക, ട്രാ​ന്‍​സ്പ്ലാ​ന്‍റി​ന് വി​ധേ​യ​മാ​കു​ന്ന രോ​ഗി​ക​ള്‍​ക്ക് സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കു​ക, എ​ന്നീ പ​ദ്ധ​തി​ക​ളും ത​ണ​ല്‍ ആ​ലോ​ചി​ച്ചു വ​രു​ന്ന​താ​യി സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ, ക​ണ്‍​വീ​ന​ര്‍ ശ​രീ​ഫ് ക​ണ്ണാ​ടി​പൊ​യി​ല്‍, ഒ.​ടി. സു​ലൈ​മാ​ന്‍, ഒ.​പി. റ​ഷീ​ദ്, ഒ.​പി.​ഐ. കോ​യ, കെ.​ടി. ഫി​റോ​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.