കു​റൂ​ര​ക്ക​ട​വ് - ക​ക്ക​റ​മു​ക്ക് അ​റ​യ്ക്ക​ൽ​കട​വ് പാ​ലം റോ​ഡ്‌ നി​ർ​മി​ക്ക​ണ​മെ​ന്ന്
Tuesday, September 17, 2019 12:41 AM IST
പേ​രാ​മ്പ്ര: ചെ​റു​വ​ണ്ണൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കാ​ര​യി​ല്‍ ന​ട മു​ത​ല്‍ കു​റൂ​ര​ക്ക​ട​വ് – ക​ക്ക​റ​മു​ക്ക് അ​റ​യ്ക്ക​ല്‍​ക്ക​ട​വ് പാ​ലം വ​രെ റോ​ഡ് നി​ര്‍​മ്മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ നെ​ല്ല​റ​യാ​യ ആ​വ​ള​പാ​ണ്ടി​യു​ടെ ഒ​രു ഭാ​ഗ​ത്ത് കൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്. ആ​വ​ള​പാ​ണ്ടി​യി​ലേ​ക്ക് അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ എ​ത്തേ​ണ്ട​തും റോ​ഡി​ലൂ​ടെ ത​ന്നെ. കാ​ര​യി​ല്‍ ന​ട​യി​ല്‍ നി​ന്ന് മൂ​ന്ന് കി​ലോ​മി​റ്റ​റി​ല​ധി​കം ദൂ​ര​മു​ള്ള റോ​ഡി​ലൂ​ടെ മ​ഴ​ക്കാ​ല​മാ​യാ​ല്‍ കാ​ല്‍​ന​ട യാ​ത്ര പോ​ലും ദു​രി​ത​ത്തി​ലാ​ണ്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ആ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്നു​ണ്ട്.
പു​ഴ​യോ​ര​ത്ത് കൂ​ടി ക​ട​ന്ന് പോ​വു​ന്ന റോ​ഡ് അ​റ​യ്ക്ക​ല്‍ ക​ട​വ് വ​രെ എ​ത്തി നി​ല്‍​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍, കാ​ര​യി​ല്‍ ന​ട വ​രെ ഭാ​ഗം ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യാ​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് എ​ളു​പ്പ​ത്തി​ല്‍ വ​ട​ക​ര​യു​മാ​യും, പേ​രാ​മ്പ്ര​യു​മാ​യും ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധി​ക്കും.​ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഷ​ക മോ​ര്‍​ച്ച ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.കെ.ര​ജീ​ഷ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന് നി​വേ​ദ​നം ന​ല്‍​കി.