നാദാപുരം ഗവ. ആശുപത്രിക്കു മുന്നിൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ധ​ർ​ണ നടത്തി
Wednesday, September 18, 2019 12:32 AM IST
നാ​ദാ​പു​രം: ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യ്ക്കെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ് നാ​ദാ​പു​രം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ ആ​ശു​പ​ത്രി​യി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ര​ണ്ടാ​ഴ്ച്ച മു​മ്പ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ ര​ണ്ട​ര വ​യ​സ്കാ​രി​ക്ക് മ​രു​ന്ന് ല​ഭി​ക്കാ​ഞ്ഞ​ത് വി​വാ​ദ​മായി​രു​ന്നു.
കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം വി.​എം. ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. ര​ജീ​ഷ്,ആ​വോ​ലം രാ​ധാ​കൃ​ഷ്ണ​ൻ, എ. ​സ​ജീ​വ​ൻ, കെ.​പി. ബി​ജു, ഫാ​യി​സ് ചെ​ക്യാ​ട്,അ​ന​സ് ന​ങ്ങാ​ണ്ട എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​മ്മ്യൂ​ണി​റ്റി മോ​ട്ടി​വേ​റ്റ​ര്‍ നി​യ​മ​നം

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ തീ​ര​ദേ​ശ ​മ​ത്സ്യ​ഗ്രാ​മ​ങ്ങ​ളി​ല്‍ ഫീ​ല്‍​ഡ് ജോ​ലി ചെ​യ്യാൻ താ​ത്പ​ര്യ​മു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്രി​ത​രാ​യ യു​വ​തീ യു​വാ​ക്ക​ളെ താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ ക​മ്മ്യൂ​ണി​റ്റി മോ​ട്ടി​വേ​റ്റ​ര്‍​മാ​രാ​യി നി​യ​മി​ക്കു​ന്നു. 25 പേ​ര്‍​ക്കാ​ണ് നി​യ​മ​നം.
25 ന് ​രാ​വി​ലെ 11നു വെ​സ്റ്റ്ഹി​ല്‍ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റുടെ ഓ​ഫീ​സി​ല്‍ ഇ​ന്‍റര്‍​വ്യൂ ന​ട​ത്തും. പ്ര​തി​മാ​സ ഹോ​ണ​റേ​റി​യം 6,000 രൂ​പ, യോ​ഗ്യ​ത - ഡി​ഗ്രി, കംപ്യൂട്ട​ര്‍ പ​രി​ജ്ഞാ​നം, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബാം​ഗ​മാ​യി​രി​ക്ക​ണം. വ​യ​സ് 18-35. ബ​യോ​ഡാ​റ്റ​യും ഒ​റി​ജി​ന​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ര്‍​പ്പും ഫോ​ട്ടോ​യും സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ 0495-2383780.

മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് ഇ​ന്ന്

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ഇ​ന്ന് കോ​ഴി​ക്കോ​ട് ഗ​വ. ഗ​സ്റ്റ് ഹൗ​സി​ൽ സി​റ്റിം​ഗ് ന​ട​ത്തു​മെ​ന്ന് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.