ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല​ല്ലെ​ന്ന പേരിൽ വി​ധ​വാ പെ​ൻ​ഷ​ൻ നി​ഷേ​ധി​ച്ച​ നടപടി തെറ്റെന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Wednesday, September 18, 2019 12:32 AM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല​ല്ല താ​മ​സ​മെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് വി​ധ​വാ പെ​ൻ​ഷ​ൻ നി​ഷേ​ധി​ച്ച ന​ട​പ​ടി മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
അ​ഞ്ചു ത​വ​ണ പെ​ൻ​ഷ​ന് വേ​ണ്ടി കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും അ​ലീ​മ എ​ന്ന വ​യോ​ധി​ക​യ്ക്ക് പെ​ൻ​ഷ​ൻ നി​ഷേ​ധി​ച്ച കേ​സി​ലാ​ണ് ജു​ഡീ​ഷ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സി​ന്‍റെ ഉ​ത്ത​ര​വ്. ക​മ്മീ​ഷ​ൻ കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് വാ​ങ്ങി. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ താ​മ​സ​മി​ല്ലെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പെ​ൻ​ഷ​ൻ നി​ഷേ​ധി​ച്ച​തെ​ന്ന് ഇതിൽ പ​റ​യു​ന്നു. എ​ന്നാ​ൽ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. അ​ലീ​മ കോ​ട്ടു​ർ വി​ല്ലേ​ജി​ൽ മ​ക​നൊ​പ്പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. അ​ലീ​മയ്ക്ക് ​ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ വാ​ട​ക വീ​ട് കി​ട്ടാ​ത്ത​തു കൊ​ണ്ടാ​ണ് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന​തെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. അ​വ​ർ വാ​ട​ക വീ​ട്ടി​ല​ല്ല സ്ഥി​രം താ​മ​സി​ക്കു​ന്ന​ത്. ബാ​ങ്ക് അ​ക്കൗ​ണ്ടും ആ​ധാ​റും ഇ​ല​ക്ഷ​ൻ ഐ ​ഡി​യും ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലാ​ണ്. അ​ലീ​മ​യ്ക്ക് മ​റ്റൊ​രു ക്ഷേ​മ​പെ​ൻ​ഷ​നും ല​ഭി​ക്കു​ന്നി​ല്ല. വി​ധ​വാ പെ​ൻ​ഷ​ൻ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് കു​ടി​ശി​ക സ​ഹി​തം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ​സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ജി​ല്ലാ ക​ള​ക്ട​റും സ്വീ​ക​രി​ക്ക​ണം.സ​ന്തോ​ഷ് കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.