പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ൽ മുറിച്ച തേ​ക്കി​ന്‍റെ നടുക്കഷണം കാ​ണാ​നി​ല്ലെ​ന്ന്
Wednesday, September 18, 2019 12:34 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പറേ​ഷ​ന്‍റെ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ൽപ്പെ​ട്ട സ്ഥ​ല​ത്തു നി​ന്ന് തേ​ക്ക് മ​രം മു​റി​ച്ച​തി​ന്‍റെ ന​ടു​ക്ക​ഷ​ണം കാ​ണാ​താ​യി.
ഒ​ന്ന​ര മാ​സം മു​മ്പാ​ണു എ​സ്റ്റേ​റ്റി​ലെ 56 ഏ​രി​യ​യി​ലേ​ക്കു പോ​കു​ന്ന വ​ഴി​ഭാ​ഗ​ത്തെ തേ​ക്ക് മു​റി​ച്ച​ത്. വ​നം വ​കു​പ്പി​ന്‍റെ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണു എ​സ്റ്റേ​റ്റ് ന​ട​ത്തു​ന്ന​ത്. ഇ​വി​ടെ​യു​ള്ള തേ​ക്ക് അ​ട​ക്ക​മു​ള്ള സം​ര​ക്ഷി​ത മ​ര​ങ്ങ​ൾ മു​റി​ക്ക​ണ​മെ​ങ്കി​ൽ വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി വേ​ണം.
ഇ​ത് ന​ൽ​കാ​ൻ നി​യ​മ ത​ട​സ​മു​ണ്ടെ​ന്നി​രി​ക്ക പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ലെ തേ​ക്ക് മ​രം മു​റി​ച്ചു ക​ട​ത്തി​യ​താ​രെ​ന്നു അ​ന്വേ​ഷി​ക്കാ​ൻ പോ​ലും അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​ട്ടി​ല്ലെന്നു ആക്ഷേപമുണ്ട്. പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ഭാ​ഗ​മാ​ണു ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ പെ​ടു​ന്ന പേ​രാ​മ്പ്ര എ​സ്റ്റേ​റ്റ്.
ഇ​തി​നി​ടെ ഇ​ന്ന​ലെ മു​ത​ൽ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ലു​ള്ള തേ​ക്ക് മ​ര​ങ്ങ​ളു​ടെ എ​ണ്ണം തി​ട്ട​പ്പെ​ടു​ത്തൽ പ്ലാ​ന്‍റേ​ഷ​ൻ അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.