വി​ല​ങ്ങാ​ട് ഉ​രു​ട്ടി പാ​ലം: നിർമാണം ഉടൻ
Thursday, September 19, 2019 12:21 AM IST
വി​ല​ങ്ങാ​ട്: ത​ക​ർ​ന്ന ഉ​രു​ട്ടി പാ​ലം ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന പ്ര​വൃ​ത്തി ര​ണ്ടു​നാ​ൾ​ക്ക​കം ആ​രം​ഭി​ക്കും. ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എയുടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ത​ക​ർ​ന്ന പാ​ലം സ​ന്ദ​ർ​ശി​ച്ചു.

പാ​ലം ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് വി​ല​ങ്ങാ​ട് മേ​ഖ​ല ഒ​റ്റ​പ്പെ​ട്ട് കി​ട​ക്കു​ക​യാ​ണ്. പി​ഡ​ബ്ല്യുഡി ബ്രി​ഡ്ജ​സ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പാ​ലം പ​രി​ശോ​ധി​ച്ചു. പ്ര​വൃ​ത്തി ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യെ​യാ​ണ് ഏ​ൽ​പി​ച്ച​ത്. പൈ​പ്പി​ട്ട് താ​ത്കാ​ലി​ക ഗതാഗത സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്തര സം​വി​ധാ​ന​മാ​ണ് ആ​ദ്യം ഒ​രു​ക്കു​ന്ന​ത്. പാ​ലം പൂ​ർ​ണ്ണ​മാ​യും പൊ​ളി​ച്ചു മാ​റ്റി താ​ത്​കാ​ലി​ക പാ​ലം നി​ർ​മ്മി​ക്കും.

12 ല​ക്ഷം രൂ​പ ചെ​ല​വി​ലാണ് നവീകരണം. വ​ലി​യ പൈ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് താ​ത്കാ​ലി​ക പാ​ലം നി​ർ​മ്മി​ക്കു​ക. ഒ​ക്ടോ​ബ​ർ 31-ന് ​മു​മ്പ് നിർമാണം പൂ​ർ​ത്തീ​ക​രി​ക്കും.

പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ത​ക​ർ​ച്ച ഭീ​ഷ​ണി നേ​രി​ടു​ന്ന ടൗ​ൺ​പാ​ലത്തിന്‍റെ അ​റ്റ​കു​റ്റ​പ്പണി​ക്ക് 20 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഈ ​പ്ര​വൃ​ത്തി​യും സൊ​സൈ​റ്റി​യാ​ണ് ന​ട​ത്തു​ക. മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ വ​ലി​യ പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി സ​മ്മ​ത​പ​ത്ര​ങ്ങ​ൾ ഉ​ട​ൻ ന​ൽ​കാ​ൻ വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​സി. ജ​യ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.
മെം​മ്പ​ർ​മാ​രാ​യ കെ.​പി. രാ​ജീ​വ​ൻ, എ​ൻ.​പി. വാ​സു, രാ​ജു അ​ല​ക്സ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ അ​ഷ്റ​ഫ് കൊ​റ്റ​ലാ, എം. ​മ​ജീ​ദ് തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.