അ​ഴി​യൂ​രി​ല്‍ സം​ഘ​കൃ​ഷി ഗ്രൂ​പ്പു​ക​ളു​ടെ സം​ഗ​മം ന​ട​ത്തി
Thursday, September 19, 2019 12:23 AM IST
കോ​ഴി​ക്കോ​ട്: അ​ഴി​യൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തും മ​ഹാ​ത്മ ദേ​ശസേ​വ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റും ചേ​ര്‍​ന്ന് പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ സം​ഘ​കൃ​ഷി ഗ്രൂ​പ്പു​ക​ളു​ടെ സം​ഗ​മം ന​ട​ത്തി. ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ ഭ​ക്ഷ​ണം, കു​ഞ്ഞു​ങ്ങ​ള്‍​ക്ക് വി​ഷ​ര​ഹി​ത ഭ​ക്ഷ​ണം എ​ന്ന വി​ഷ​യ​ത്തി​ല്‍ ക്ലാ​സ് എടുത്തു. പ​ഞ്ചാ​യ​ത്തി​ലെ സ്‌​കു​ള്‍ കു​ട്ടി​ക​ള്‍ മു​ത്ത​ശ്ശി​യോ​ട് ചോ​ദി​ക്കാം എ​ന്ന പ​ദ്ധ​തി പ്ര​കാ​രം മു​ത്ത​ശ്ശി​മാ​രി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച പ​ഴ​ഞ്ചൊ​ല്ലുക​ള്‍ അ​ട​ങ്ങി​യ പ​ഴ​മ​യി​ലെ ന​റു​മൊ​ഴി​ക​ള്‍ എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.

ജൈ​വ വൈ​വി​ധ്യ ബോ​ര്‍​ഡ് ജി​ല്ലാ കോ​ഒാര്‍​ഡി​നേ​റ്റ​ര്‍ സി.​സു​രേ​ന്ദ്ര​നാ​ഥ് പ്ര​മു​ഖ ക​വയി​ത്രി അ​ജി​ത കൃ​ഷ്ണ​യ്ക്ക് ന​ല്‍​കി പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. സം​ഘ​കൃ​ഷി സം​ഗ​മം സി. ​സു​രേ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.