ക്ലാ​സ് മു​റി​ക​ള്‍ പു​ന​ര്‍ നി​ര്‍​മി​ക്കാ​ത്ത​തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം
Thursday, September 19, 2019 12:23 AM IST
കോ​ഴി​ക്കോ​ട്: ഹോ​ട്ട​ലി​ന്‍റെ മേ​ല്‍​ക്കൂ​ര കാ​റ്റി​ല്‍ പ​റ​ന്നു​വീ​ണ് ത​ക​ര്‍​ന്ന ക്ലാ​സ് മു​റി​ക​ള്‍ പു​ന​ര്‍ നി​ര്‍​മി​ച്ചു ന​ല്‍​കാ​ത്ത​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഹോ​ട്ട​ലി​നു​മു​ന്നി​ല്‍ പ്ര​തി​ഷേ​ധ ക്ലാ​സു​മാ​യി സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ .

ക​ല്ലാ​യി റോ​ഡി​ലെ വു​ഡീസ് ഹോ​ട്ട​ലി​നു​മു​ന്നി​ലാ​ണ് ചാ​ല​പ്പു​റം ഗ​വ.ഗ​ണ​പ​ത് ബോ​യ്‌​സ് സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍ പ്ര​തി​ഷേ​ധ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്. പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​മ്പ​തോ​ളം കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും രാ​വി​ലെ പ​ത്തോെട ​ഹോ​ട്ട​ലി​ന്‍റെ മു​റ്റ​ത്തേ​ക്ക് പ്ര​ക​ട​ന​മാ​യെ​ത്തി. പ്ര​തി​ഷേ​ധ ക്ലാ​സ് ന​ട​ത്തു​ക​യും മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ക​യു​ം ചെയ്തു. അ​ന​ധി​കൃ​ത​മാ​യാ​ണ് ഹോ​ട്ട​ല്‍ െക​ട്ടി​ടം നി​ര്‍​മി​ച്ച​തെ​ന്നും സ്‌​കൂ​ള്‍ കെ​ട്ടി​ടം ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ഹോ​ട്ട​ല്‍ ഉ​ട​മ​യെ അ​റ​സ്റ്റു​ചെ​യ്യ​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

11.30 ഓ​ടെ മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ , ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തിചെ​യ​ര്‍​മാ​ന്‍ എം. ​രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട് ഹോ​ട്ട​ല്‍ അ​ധി​കൃ​ത​രെ​ക്കൊ​ണ്ട് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഉ​ര്‍​പ്പു​ന​ല്‍​കി​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍ പി​രി​ഞ്ഞു​പോ​യ​ത്. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് എ​സ്‌ഐ വി. ​സി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​സ​ബ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഓ​ഗ​സ്റ്റ് എ​ട്ടി​നു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ല്‍ ഹോ​ട്ട​ലി​ന്‍റെ മേ​ല്‍​ക്കൂര​യി​ലെ ഷീ​റ്റ് ഇ​രു​മ്പ് തൂ​ണു​ക​ള്‍ സ​ഹി​തം പ​റ​ന്ന് സ​മീ​പ​ത്തെ സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ പ​തി​ച്ച് നാ​ല് ക്ലാ​സ്മു​റി​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ർന്നിരു​ന്നു.

മ​ഴ കാ​ര​ണം അ​വ​ധി​യാ​യ​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​ത്താ​തിരു ന്നതിനാൽ ആ​ള​പാ​യം ഒ​ഴി​വാ​യി. പി​ന്നീ​ട് സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ കെ​ട്ടി​ടം പൂ​ര്‍​വ സ്ഥി​തി​യി​ലാ​ക്കി ന​ല്‍​കു​മെ​ന്ന് ഹോ​ട്ട​ലു​ട​മ​ക​ള്‍ ഉ​റ​പ്പു​ന​ല്‍​കി. എ​ന്നാ​ല്‍ ഇ​ത്ര കാ​ല​മാ​യി​ട്ടും കെ​ട്ടി​ട നി​ര്‍​മാ​ണം തു​ട​ങ്ങാ​ത്ത​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്.