പ​ല​യി​ട​ത്തും പോ​ലീ​സ് പ​രി​ശോ​ധ​ന: 108 കേ​സു​ക​ളി​ലാ​യി 68,000 രൂ​പ​ പി​ഴ
Friday, September 20, 2019 12:44 AM IST
കോ​ഴി​ക്കോ​ട്: ഇ​ന്ന​ലെ ന​ഗ​ര​ത്തി​ല്‍ പ​ല​യി​ട​ത്തും പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി. 108 കേ​സു​ക​ളി​ലാ​യി എ​ക​ദേ​ശം 68000 രൂ​പ​യോ​ളം പി​ഴ​ ഈ​ടാ​ക്കി.​ 28 വാ​ഹ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി.പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ളി​ലെ​ല്ലാം ഇ​ന്ന​ലെ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​. പു​തി​യ പി​ഴ​സം​ഖ്യ​യാ​ണ് പ​ല​രി​ല്‍ നി​ന്നും ഈ​ടാ​ക്കി​യ​ത്.

ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​തെ എ​ത്തി​യ​വ​രാ​യി​രു​ന്നു ഏ​റെ​യും. മാ​വൂ​ര്‍​റോ​ഡ്, സി​എ​ച്ച് മേ​ല്‍​പ്പാ​ലം പ​രി​സ​രം, രാ​മ​നാ​ട്ടു​ക​ര-​തൊ​ണ്ട​യാ​ട് ബൈ​പാ​സ് പ​രി​സ​രം, എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഇ​ന്ന​ലെ പോ​ലീ​സ് ന​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടാ​ന്‍ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. പ​ല​രും കോ​ട​തി​യി​ല്‍ പ​ണ​മ​ട​യ്ക്കാ​മെ​ന്ന് അ​റി​യി​ച്ചു. ഇ​തി​നി​ടെ പ​ണം വാ​ങ്ങി പോ​ലീ​സ് 'കേ​സ്' തീ​ര്‍​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. ഇ​ന്ന​ലെ മു​ത​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു. രാ​ത്രി​യും പ​ല​യി​ട​ത്തും പ​രി​ശോ​ധ​ന തു​ട​ര്‍​ന്നു.