പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ: ഹോ​ട്ട​ൽ അ​ട​പ്പി​ച്ചു
Friday, September 20, 2019 12:44 AM IST
പേ​രാ​മ്പ്ര: പ​ഴ​കി​യ ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് പേ​രാ​മ്പ്ര കൈ​ത​ക്ക​ലി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഹോ​ട്ട​ല്‍ അ​ട​പ്പി​ച്ചു. തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്നി​ട​ത്ത് വ്യ​ത്തി​ഹീ​ന​മാ​യി സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
കൈ​ത​ക്ക​ലി​ല്‍ ത​ര്‍​ക്കി​ഷ് ഹോ​ട്ട​ലാ​ണ് ര​ണ്ടു ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടാ​ന്‍ ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്. ഹോ​ട്ട​ലി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന ഭാ​ഗ​ത്താ​ണു വ്യ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ച്ച​ത് ക​ണ്ടെ​ത്തി​യ​ത്.
പൂ​പ്പ​ല്‍ ബാ​ധി​ച്ച ഇ​റ​ച്ചി കണ്ടെത്തിയതായി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡം പാ​ലി​ച്ച ശേ​ഷം മാ​ത്രം തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ മ​തി​യെ​ന്നാ​ണ് ഹോ​ട്ട​ലു​കാ​രോ​ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു.​പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളെ​ല്ലാം ഫ്രീ​സ​റി​ല്‍ വ്യ​ത്തി ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.
പ്ലാ​സ്റ്റി​ക് ക​വ​റി​ലും വെ​ളി​ച്ചെ​ണ്ണ കൊ​ണ്ടു വ​രു​ന്ന കാ​നി​ലു​മെ​ല്ലാ​മാ​ണ് മ​സാ​ല​യ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ള്‍ മു​റി​യി​ല്‍ വച്ചി​രു​ന്ന​ത്. ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ പി. ​സു​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.