മാ​വൂ​ര്‍​റോ​ഡ് ജം​ഗ്ഷ​നി​ലെ ബ​സ്‌​‌സ്റ്റോ​പ്പ് കൈ​യ​ട​ക്കി ഓ​ട്ടോ പാ​ർ​ക്കി​ംഗ്
Friday, September 20, 2019 12:44 AM IST
കോ​ഴി​ക്കോ​ട് : ബ​സ്‌‌​സ്റ്റോ​പ്പ് ഓ​ട്ടോ​സ്റ്റാ​ന്‍​ഡി​നാ​യി 'കൈ​യേ​റി'. വ​യ​നാ​ട് റോ​ഡി​ല്‍ മാ​വൂ​ര്‍​റോ​ഡ് ജം​ഗ്ഷ​ന് സ​മീ​പ​ത്തു​ള്ള കു​രി​ശു​പ​ള്ളി​ക്ക് മു​ന്നി​ലെ ബ​സ്‌ സ്റ്റോ​പ്പാ​ണ് അ​ന​ധി​കൃ​ത​മാ​യി ഓ​ട്ടോ​സ്റ്റാ​ന്‍​ഡാ​ക്കി മാ​റ്റി​യ​ത്.
ബ​സ് ക​യ​റാ​നും ബ​സി​ല്‍ നി​ന്നി​റ​ങ്ങാ​നു​മു​ള്ള​വ​ര്‍​ക്ക് ഈ ​സ്റ്റാ​ന്‍​ഡ് ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥാ​യാ​ണു​ള്ള​ത്. ഇ​ത് ഗ​താ​ഗ​ത​കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തോ​ടെ വ​യ​നാ​ട് റോ​ഡി​ല്‍ മൃ​ഗാ​ശു​പ​ത്രി​വ​രെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്.
ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി എ​ത്തു​ന്ന ബ​സു​ക​ള്‍ പ​ല​പ്പോ​ഴും റോ​ഡി​ന്‍റെ വ​ല​തു​വ​ശ​ത്തെ കു​രി​ശു​പ​ള്ളി​യോ​ട് ചേ​ർ​ന്നു വ​രെ നി​ര്‍​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ന്ന അ​വ​സ്ഥ​യു​ണ്ടാ​വാ​റു​ണ്ട്. ഇ​വി​ടെ ഓ​ട്ടോ​ക​ള്‍ നി​ര്‍​ത്തി​യി​ടു​ന്ന​ത് പോ​ലീ​സ് വി​ല​ക്കി​യി​രു​ന്നു.
മാ​വൂ​ര്‍​റോ​ഡ് ബ​സ്‌​റ്റോ​പ്പി​ന് സ​മീ​പം ട്രാ​ഫി​ക് പോ​ലീ​സ് നോ-​പാ​ര്‍​ക്കിം​ഗ് ബോ​ര്‍​ഡും സ്ഥാ​പി​ച്ചി​രു​ന്നു. പോ​ലീ​സി​നേ​യും വി​ന്യ​സി​ച്ചി​രു​ന്നു.