പാ​ത​യു​ടെ അ​ടി​ഭാ​ഗം ഒ​ലി​ച്ചു പോയി; ഒ​ന്ന​ര ല​ക്ഷം രൂ​പ വെ​ള്ള​ത്തി​ൽ
Friday, September 20, 2019 12:46 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് എ​ട്ടി​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി നി​ർ​മ്മി​ച്ച കോ​ൺ​ക്രീ​റ്റ് പാ​ത നാശത്തിന്‍റെ വക്കിൽ. കു​ത്തി​യൊ​ഴു​കി​യ മ​ഴ​വെ​ള്ള​ത്തി​ൽ അ​ടി​ഭാ​ഗ​ത്തെ മ​ണ്ണ് പാ​ടെ ഒ​ലി​ച്ചു പോ​യ​താ​ണ് കാ​ര​ണം. ഇ​വി​ടെ പാ​ത​യോ​രം 15 മീ​റ്റ​ർ നീ​ള​ത്തി​ൽ ഗ​ർ​ത്ത​വും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.
കു​ത്ത​നെ ഇ​റ​ക്ക​മു​ള്ള പാ​ത​യു​ടെ അ​ടി​യി​ലെ മ​ണ്ണ് ഒ​ലി​ച്ചു പോ​യ​തോ​ടെ പാ​ത ശൂ​ന്യ​ത​യി​ലാ​ണു നി​ൽ​ക്കു​ന്ന​ത്. ഒ​രു ഓ​ട്ടോ ക​യ​റി​യാ​ൽ പോ​ലും ത​ക​ർ​ന്നു വീ​ഴാം. ഇ​ത്ര​യും അ​പ​ക​ട ഭീ​ഷ​ണി ഉ​ണ്ടാ​യി​ട്ടും ഒ​രു മു​ന്ന​റി​യി​പ്പ് ബോർഡ് പോലും ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടി​ല്ല. ക​രാ​റു​കാ​ര​ന്‍റെ പി​ടി​പ്പു​കേ​ടാ​ണു കു​ഴ​പ്പ​ത്തി​നു കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​വി​ടെ പാ​ത​യു​ടെ അ​ടി​ഭാ​ഗ​ത്ത് ക​ല്ലി​ട്ടു ബ​ല​പ്പെ​ടു​ത്തി കോ​ൺ​ക്രീ​റ്റ് ചെ​യ്യ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.