ദു​ര​ന്ത മു​ഖ​ത്ത് രക്ഷകരായി അ​മീ​ൻ ദു​ര​ന്ത​നി​വാ​രണ ക​ർ​മസേ​ന
Friday, September 20, 2019 12:46 AM IST
കൂ​രാ​ച്ചു​ണ്ട്: ഇ​രു​വ​ഞ്ഞി​പ്പു​ഴ​യി​ലെ നാ​ര​ങ്ങാ​തോ​ട് പ​ത​ങ്ക​യ​ത്ത് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ യു​വാ​വി​നു​വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ലി​ല്‍ കൂ​രാ​ച്ചു​ണ്ട് അ​മീ​ൻ ദു​ര​ന്ത​നി​വാ​രണ ക​ർ​മസേ​ന​യു​ടെ സേ​വ​നം ശ്ര​ദ്ധേ​യ​മാ​യി.
കേ​ന്ദ്ര ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യ​ട​ക്ക​മു​ള്ള​വ​ർ ന​ട​ത്തി​യ എ​ട്ടു​ദി​വ​സം നീ​ണ്ട തെ​ര​ച്ചി​ലി​ൽ അ​വ​സാ​ന​ത്തെ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി അ​മീ​ൻ സേ​ന​യി​ലെ പ​തി​നേ​ഴ് അം​ഗ​ങ്ങ​ളും സ​ജീ​വ​മാ​യി​രു​ന്നു. മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഉ​രു​ൾ​പ്പൊ​ട്ട​ലു​ണ്ടാ​യ വ​യ​നാ​ട് പൂ​ത്തു​മ​ല​യി​ലെ ദു​ര​ന്ത​മു​ഖ​ത്തും ഇ​വ​രു​ടെ സേ​വ​നം സ​ജീ​വ മാ​യി​രു​ന്നു.
ഓ​ൾ ഇ​ന്ത്യാ ബോ​യ്സ് സ്കൗ​ട്ട് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റി​ന്‍റെ കീ​ഴി​ൽ പ്ര​ത്യേ​കം പ​രി​ശീ​ല​നം​സി​ദ്ധി​ച്ച പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രും പാ​ച​കം മു​ത​ൽ ഡോ​ക്ട​ർ​വ​രെ​യു​ള്ള​വി​വി​ധ​ങ്ങ​ളാ​യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​യ മു​പ്പ​ത്തി​യ​ഞ്ച് സേ​നാം​ഗ​ങ്ങ​ളാ​ണ് അ​മീ​നി​ന്‍റെ ക​രു​ത്ത്.
ആ​ഴ​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നാ​യി ഇ​വ​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത എ​ൽ​ഇ​ഡി ലൈ​റ്റ് ഘ​ടി​പ്പി​ച്ച നൂ​ത​ന സം​വി​ധാ​ന​മു​ള്ള കാ​മ​റ ഉ​പ​യോ​ഗി​ച്ചാ​ണ് തെ​ര​ച്ചി​ലി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത്. സാ​ഹ​സി​ക​മാ​യി ആ​ഴ​ങ്ങ​ളി​ലേ​ക്ക് കാ​മ​റ ച​ലി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​ള്ള മോ​ണി​റ്റ​റി​ൽ കാ​ണു​ക​യും ചെ​യ്യാം.
അ​തോ​ടൊ​പ്പം വൈ​ഫൈ മു​ഖേ​ന ദൃ​ശ്യ​ങ്ങ​ൾ എ​വി​ടെ​യി​രു​ന്നും വീ​ക്ഷി​ക്കാ​നു​മാ​കും. ബി​ജു ക​ക്ക​യം, സാ​ദി​ഖ് ഓ​ണാ​ട്ട്, നി​സാ​ർ പു​ഴ​ക്ക​ൽ, ജ​നാ​ർ​ദ്ദ​ന​ൻ ത​ല​യാ​ട്, മു​സ്ത​ഫ ചി​റ​ക്ക​ൽ, ഹാ​ഷിം കൊ​ട​ക്ക​ൽ, മു​ജീ​ബ് കൊ​ട​ക്ക​ൽ ,ദി​ലീ​പ് കൊ​ച്ചു​പു​ര​ക്ക​ൽ, സി.​ടി.​ഷ​റ​ഫ് എ​ന്നി​വ​രാ​ണ് സേ​ന​യ്ക്ക്നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.