ക​ട​ന്ന​ൽ കൂ​ട് ഭീ​തി​ പരത്തുന്നു
Friday, September 20, 2019 12:47 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ട​ന്ന​ൽ കൂ​ട് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡ് ക​ണി​യാ​മ്പാ​റ​യി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ര​ത്തി​ലാ​ണ് ക​ട​ന്ന​ൽ കൂ​ടു​കൂ​ട്ടി​യ​ത്.
ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ക​ട​ന്ന​ൽകുട് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.​ഏ​റെ ഉ​യ​ര​ത്തി​ലാ​യ​തി​നാ​ൽ ഇ​വ​യെ എ​ങ്ങ​നെ ന​ശി​പ്പി​ക്കു​മെ​ന്ന പ്ര​തി​സ​ന്ധി​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റ് കൂ​രാ​ച്ചു​ണ്ടി​ൽ ഒ​രാ​ൾ മ​ര​ണ​മ​ട​ഞ്ഞ സം​ഭ​ത്തോ​ടെ​യാ​ണ് നാ​ട്ടി​ൽ ഭീ​തി​വ​ർ​ദ്ധി​ച്ച​ത്. കി​ളി​ക​ളോ കാ​ക്ക​ക​ളോ ഇ​വ​യെ ഇ​ള​ക്കി​യാ​ൽ ഏ​റെ അ​പ​ക​ട​ക​ര​മാ​കു​മെ​ന്നാ​ണ് ഭ​യം.