അ​ന്ത​ര്‍​ദേ​ശീ​യ ബ​ധി​ര വാ​രാ​ച​ര​ണം നാളെ തു​ട​ങ്ങും
Saturday, September 21, 2019 12:15 AM IST
താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ദി ​ഡ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന അ​ന്ത​ര്‍​ദേ​ശീ​യ ബ​ധി​ര വാ​രാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 22 രാ​വി​ലെ 10 ന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.
കാ​രാ​ടി ബ്ലോ​ക്ക് റി​സോ​ഴ്‌​സ് സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ ഉ​ദി​ഘാ​ട​നം ചെ​യ്യും. താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി.​എ. യൂ​സു​ഫ്, ബി.​കെ. ഹ​രി​ദാ​സ്. പി.​കെ. ലോ​റ​ന്‍​സ്, പി. ​ബി​ജു,ടി.​പി. ഹാ​രി​സ്, ഒ.​എം. സീ​ന​ത്ത്, കെ.​കെ. ശ​ശി​കു​മാ​ര്‍, അ​ബ്ദു​ല്‍ അ​ലി തു​ട​ങ്ങി​യ​വ​ര്‍പ്ര​സം​ഗി​ക്കും.
തു​ട​ര്‍​ന്ന് ബ​ധി​ര​രും ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക വി​ദ്യ​യും എ​ന്ന വി​ഷ​യ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ഡി​ജി​റ്റ​ല്‍ ആ​ര്‍​ട്‌​സ് അ​ക്കാ​ദ​മി ഫി​നാ​ന്‍​സ് ഡ​യ​റ​ക്ട​ര്‍സു​ലു എ ​നൗ​ഷാ​ദ് പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ച്ച​ക്ക് ര​ണ്ടി​ന് ന​ട​ക്കു​ന്നബ​ധി​ര കു​ടും​ബ സം​ഗ​മ​ത്തി​ന് ഡ​ഫ് വു​മ​ണ്‍​സ് ഫോ​റം ലീ​ഡ​ര്‍ ക​വി​ത രാ​ജ​ന്‍ നേ​തൃ​ത്വംന​ല്‍​കും. 29വ​രെ നീ​ണ്ടു​നി​ല്‍​ക്കു​ന്ന വാ​രാ​ച​ര​ണ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വി​പുല​മാ​യ പ​രി​പാ​ടി​ക​ളും ജ​ന​സ​മ്പ​ര്‍​ക്ക സ​ദ​സ്സു​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സ​മാ​പ​ന പൊ​തു സ​മ്മേ​ള​നം 29നു ​കോ​ഴി​ക്കോ​ട് വൈ​എം​സി​എ​യി​ല്‍ ന​ട​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.