പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Saturday, September 21, 2019 10:12 PM IST
വ​ട​ക​ര: മാ​ഹി റെ​യി​ൽ​വേ പാ​ല​ത്തി​നു സ​മീ​പം പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മു​ക്കം കൊ​ടി​യ​ത്തൂ​ർ പി​ലാ​ക്കൊ​ട്ട് പ​റ​ന്പി​ൽ അ​ഖി​ലാ​ണ് (27) മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 2.30 ഓ​ടെ​യാ​ണ് പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട് കാ​ണാ​താ​യ​ത്.

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മാ​ഹി​യി​ലെ​ത്തി​യ ഇ​യാ​ൾ തി​രി​ച്ചു റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​ഴി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ട​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ചോ​ന്പാ​ല, ന്യൂ ​മാ​ഹി സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വ​ട​ക​ര ഗ​വ. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ന്ന തെ​ര​ച്ചി​ലി​ന് അ​ഗ്നി​ശ​മ​ന സേ​ന, ദു​ര​ന്ത നി​വാ​ര​ണ സേ​ന​യി​ലെ മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ, കോ​സ്റ്റ​ൽ പോ​ലീ​സ്, ചോ​ന്പാ​ല പോ​ലീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ച്ഛ​ൻ: ക​ണ്ണ​ൻ കു​ട്ടി. അ​മ്മ: ലീ​ല.