പാ​റ​പൊ​ട്ടി​ക്കു​ന്ന​തി​നെ​തി​രേ പരിസരവാസികൾ സം​ഘ​ടി​ക്കു​ന്നു
Sunday, September 22, 2019 12:59 AM IST
ച​ക്കി​ട്ട​പാ​റ: പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ നി​ർ​മ്മി​ക്കു​ന്ന ആ​റ് മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി നി​ല​യ​ത്തി​ലേ​ക്കു വെ​ള്ളം കൊ​ണ്ടു​വ​രാ​ൻ ട​ണ​ൽ നി​ർ​മിക്കു​ന്ന​തി​നാ​യി പാ​റ പൊ​ട്ടി​ക്കു​ന്ന​ത് ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള വീ​ടു​ക​ൾ​ക്ക് ക​ടു​ത്ത നാ​ശ​ന​ഷ്ടം വ​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചു നൂ​റോ​ളം വീ​ട്ടു​കാ​ർ സം​ഘ​ടി​ക്കു​ന്നു.

പി​ള്ള​പ്പെ​രു​വ​ണ്ണ​യി​ൽ യോ​ഗം ചേ​ർ​ന്നു ക​ർ​മ്മ​സ​മി​തി​ക്കു രൂ​പം ന​ൽ​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​മ്പ​ർ ജി​തേ​ഷ് മു​തു​കാ​ട് ,വി​ജ​യ​ൻ പോ​ത്ത​നാ​മ​ല ,അ​നൂ​പ് കി​ഴ​ക്കേ​ന​ത്ത് തുടങ്ങിയവരാണ് നേതൃത്വത്തിൽ. ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന​ധീ​ത​മാ​യാ​ണു മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ പ്ര​ശ്ന​ത്തി​നെ​തി​രെ രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പ​ടെ​യു​ള്ളവർ​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.