ക​വ​ർ​ച്ചക്കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Sunday, September 22, 2019 1:01 AM IST
കോ​ഴി​ക്കോ​ട്: പ​ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. എ​ളേ​റ്റി​ൽ വേ​ട്ടാ​ളി സ്വ​ദേ​ശി ചാ​ല​ക്ക​ൽ കെ.​വി. റ​ഫീ​ഖ് (50) നെ​യാ​ണ് ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. സി.​എ​ച്ച്. മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പ​ത്തെ അ​യോ​ദ്ധ്യ ബി​ൽ​ഡിം​ഗി​ലെ ക്ലാ​രി​റ്റി മൊ​മെ​ന്‍റ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് 5700 രൂ​പ ക​വ​ർ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്. ക​ള​വ് ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം പ്ര​തി പോ​ലീ​സ് പി​ടി​യി​ലാ​യി.
ഇ​യാ​ൾ ക​ട​യി​ലെ മേ​ശ​യി​ൽ നി​ന്ന് പ​ണം എ​ടു​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം ല​ഭി​ച്ചി​രു​ന്നു. ഇ​ത് സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പ്ര​ച​രി​ച്ച​രി​ച്ചി​രു​ന്നു. മ​റ്റൊ​രു​കേ​സി​ല്‍ ടൗ​ൺ പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.