ഇ​പ്റ്റ ദേ​ശീ​യ കൗ​ണ്‍​സി​ൽ സമാപിച്ചു
Monday, October 14, 2019 12:09 AM IST
കോ​ഴി​ക്കോ​ട്: കാ​ഷ്മീ​ർ ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ര​ണ്ടു ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇ​പ്റ്റ )ദേ​ശീ​യ കൗ​ണ്‍​സി​ൽ സമാപിച്ചു.
ജ​നാ​ധി​പ​ത്യ​അ​വ​കാ​ശ​ങ്ങ​ളെ​ച​വി​ട്ടി​യ​ര​ച്ചും മു​തി​ർ​ന്ന രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ കൂ​ട്ട​ത്തോ​ടെ ത​ട​ങ്ക​ലി​ലാ​ക്കി​യും ഒ​രു നാ​ടി​നെ അ​ശാ​ന്തി​യി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ചെ​യ്ത​ത്.
കാ​ഷ്മീ​ർ ജ​ന​ത​യു​ടെ മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ൾ പോ​ലും ഇ​ല്ലാ​താ​ക്ക​പ്പെ​ട്ടു. ജ​നാ​ധി​പ​ത്യ​ത്തെ ത​ക​ർ​ക്കു​ക​യെ​ന്ന ബി ​ജെ പി​യു​ടെ അ​ജ​ണ്ട​യാ​ണ് കാ​ഷ്മീ​രി​ൽ ക​ണ്ട​തെ​ന്ന് കൗ​ൺ​സി​ൽ വി​ല​യി​രു​ത്തി. കാഷ്മീ​രി​ൽ സാ​ധാ​ര​ണ സ്ഥി​തി പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ന​വം​ബ​റി​ൽ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കാ​ശ്മീ​ർ ഐ​ക്യ​ദാ​ർ​ഢ്യ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​ന​മാ​യി. ഉ​ത്ത​രേ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളെ കൗ​ൺ​സി​ൽ അ​പ​ല​പി​ച്ചു. യൂ​ത്ത് ഹോ​സ്റ്റ​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ബി​നോ​യ് വി​ശ്വം എം​പി, ഇ​പ്റ്റ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ര​ണ്‍​ബീ​ര്‍ സിം​ഗ്, ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​കേ​ഷ് വേ​ദ, ദേ​ശീ​യ സെ​ക്ര​ട്ട​റി എ​ന്‍. ബാ​ല​ച​ന്ദ്ര​ൻ, അ​ന്‍​ജാ​ന്‍ ശ്രീ​വാ​സ്ത​വ, ത​ന്‍​വീ​ര്‍ അ​ക്ത​ര്‍, ടി.​വി. ബാ​ല​ന്‍, ഡോ. ​നൂ​ര്‍ സ​ഹീ​ർ, സു​ശാ​ന്ത് മ​ഹാ​പ​ത്ര, അ​ഷ്റ​ഫ് ഖാ​ൻ, എ.​പി. കു​ഞ്ഞാ​മു, അ​നി​ൽ മാ​രാ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​പ്റ്റ സം​സ്ഥാ​ന വൈസ് പ്രസിഡന്‍റ് ജോ​സ​ഫ് ആ​ന്‍റണി സം​വി​ധാ​നം ചെ​യ്ത് ആ​ല​പ്പു​ഴ ലി​റ്റി​ൽ ഇ​പ്റ്റ അ​വ​ത​രി​പ്പി​ച്ച ഉ​തു​പ്പാ​ന്‍റ് കി​ണ​ർ നാ​ട​ക​ം അ​ര​ങ്ങേ​റി. തു​ട​ർ​ന്ന് ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ ക​ട​ലു​ണ്ടി ക​മ്മ്യൂ​ണി​റ്റി റി​സ​ർ​വ് സന്ദർശിച്ചു.