പേ​രാ​മ്പ്ര ഉ​പ​ജി​ല്ലാ ശാ​സ്ത്രമേ​ള നാ​ളെ വാ​ല്യ​ക്കോ​ട് സ്‌​കൂ​ളി​ൽ
Tuesday, October 15, 2019 12:33 AM IST
പേ​രാ​മ്പ്ര: ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ വാ​ല്യ​ക്കോ​ട് എ​യു​പി സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.
ഉ​പ​ജി​ല്ല​യി​ലെ ഹ​യ​ർ സെ​ക്ക​ണ്ട​റി, ഹൈ​സ്ക്കൂ​ൾ, യു​പി, എ​ൽ​പി വി​ഭാ​ഗ​ങ്ങ​ളി​ൽ എ​ൺ​പ​ത്തി​നാ​ല് സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി അ​റു​നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ശാ​സ്ത​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും. പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​സി. സ​തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. നൊ​ച്ചാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. കു​ഞ്ഞി​ക്ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.