സർക്കാർ പോ​ലീ​സി​നെ സ്വ​ത​ന്ത്ര​മാ​ക്കിയെന്ന് എം.​വി. ജ​യ​രാ​ജ​ൻ
Tuesday, October 15, 2019 12:33 AM IST
തി​രു​വ​മ്പാ​ടി: പോ​ലീ​സി​നെ നി​യ​മ​പ​രി​ധി​ക്കു​ള്ളി​ൽ നി​ന്നു കൊ​ണ്ട് സ്വ​ത​ന്ത്ര​മാ​യി കേ​സു​ക​ൾ അ​ന്വേ​ഷി​ക്കു​വാ​ൻ അ​നു​വ​ദി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് കൂ​ട​ത്താ​യി​ക്കേ​സ് പോ​ലു​ള്ള​വ തെ​ളി​ഞ്ഞു വ​രു​ന്ന​തെ​ന്ന് സി​പി​എം സം​സ്ഥാ​ന ക​മ്മ​ിറ്റി​യം​ഗം എം.​വി. ജ​യ​രാ​ജ​ൻ.
തി​രു​വ​മ്പാ​ടി മു​ൻ എം​എ​ൽ​എ മ​ത്താ​യി ചാ​ക്കോ​യു​ടെ 13-ാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​മ്പാ​ടി ഏ​രി​യ ക​മ്മ​ിറ്റി സംഘടിപ്പിച്ച പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ഷ കേ​സി​ലെ പ്ര​തി​ക്ക് വ​ധ​ശി​ക്ഷ ല​ഭി​ച്ച​തും പ്ര​ശ​സ്ത ന​ട​നെ ജ​യി​ലി​ല​ട​ച്ച​തും ഇ​തി​ന് തെ​ളി​വാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത് ഇ​ട​തു പ​ക്ഷ പോ​ലീ​സ് ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് അദേഹം പറഞ്ഞു. താ​ഴെ തി​രു​വ​മ്പാ​ടി​യി​ന്ന് ആ​രം​ഭി​ച്ച ചു​വ​പ്പ് വൊ​ള​ന്‍റി​യ​ർ മാ​ർ​ച്ചി​ലും പ്ര​ക​ട​ന​ത്തി​ലും നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ഏ​രി​യ സെ​ക്ര​ട്ട​റി ടി. ​വി​ശ്വ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.
ഇ. ​ര​മേ​ശ്ബാ​ബു, വി.​കെ. പീ​താം​ബ​ര​ൻ, ജോ​ളി ജോ​സ​ഫ്, വി. ​കു​ഞ്ഞ​ൻ, വി.​കെ. വി​നോ​ദ്, സി.​എ​ൻ. പു​രു​ഷോ​ത്ത​മ​ൻ, പി. ​സു​ന്ദ​ര​ൻ, ഗ​ണേ​ഷ്ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രാ​വി​ലെ മ​ത്താ​യി ചാ​ക്കോ സ്മ്യ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​യോ​ഗ​വും ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.