27-ാംമൈ​ൽ നാ​യ​ർ കോ​ള​നി​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം: ബ​ഹു​ജ​ന മാ​ർ​ച്ച് ന​ട​ത്തി
Tuesday, October 15, 2019 12:35 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് 27-ാം മൈൽ നാ​യ​ർ കോ​ള​നി​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ബ​ഹു​ജ​ന മാ​ർ​ച്ച് ന​ട​ത്തി.
മേ​ഖ​ല​യി​ൽ നി​ർ​മി​ച്ച ജ​ല അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ നി​ന്നും അ​ർ​ഹ​രാ​യ നാ​യ​ർ കോ​ള​നി​യി​ലേ​യും സ​മീ​പ​വു​മു​ള്ള അ​ൻ​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് വെ​ള്ളം വി​ത​ര​ണം ന​ട​ത്തു​ന്നി​ല്ലെ​ന്നും അ​ന​ർ​ഹ​രാ​യ​വ​രെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വെ​ള്ളം വി​ത​ര​ണം ന​ട​ത്തു​ന്നു​വെ​ന്നു​മാ​ണ് പ​രാ​തി. വേ​ന​ൽ​ക്കാ​ല​മാ​യാ​ൽ ​മേ​ഖ​ല​യി​ൽ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​ര​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തി​റ​ങ്ങി​യ​ത്. സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി.​ജെ. സ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ശി​വ​ൻ അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം കാ​ർ​ത്തി​ക വി​ജ​യ​ൻ, ജോ​സ് ചെ​രി​യ​ൻ, വി.​എം. കു​ഞ്ഞി​രാ​മ​ൻ, കെ.​കെ. ര​വി, ഇ.​സി. സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.