ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ജേ​താ​ക്ക​ള്‍
Tuesday, October 15, 2019 12:35 AM IST
താ​മ​ര​ശേ​രി: ജി​വി​എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ന്ന താ​മ​ര​ശേ​രി ഉ​പ​ജി​ല്ലാ പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ല്‍ ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ല്‍ ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി​ക്ക് കി​രീ​ടം. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ജി​എ​ച്ച്എ​സ്എ​സ് പു​തു​പ്പാ​ടി​യും, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ട​ഞ്ചേ​രി​യു​മാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്ത്. യു​പി വി​ഭാ​ഗ​ത്തി​ല്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി​എ​സ് ഒ​ന്നാം സ്ഥാ​നം നേ​ടി.
സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി​എ​സ് കോ​ട​ഞ്ചേ​രി​യും എം​ജി​എം യു​പി​എ​സ് ഈ​ങ്ങാ​പ്പു​ഴ​യും ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ല്‍​പി​എ​സ് കോ​ട​ഞ്ചേ​രി ഒ​ന്നാം സ്ഥാ​ന​വും സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ല്‍​പി​എ​സ് കൂ​ട​ത്താ​യി​യും സെ​ന്‍റ് ആ​ന്‍റ്ണീ​സ് എ​ല്‍​പി​എ​സ് ക​ണ്ണോ​ത്തും ര​ണ്ടാം സ്ഥാ​ന​വും നേ​ടി.