ബൈ​ക്ക് കാ​റി​ലി​ടി​ച്ച് യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്
Wednesday, October 16, 2019 12:17 AM IST
നാ​ദാ​പു​രം: പ​യ​ന്തോ​ങ്ങി​ല്‍ ബൈ​ക്ക് കാ​റി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. നാ​ദാ​പു​രം പു​ഷ്പ ഗ്യാ​സ് ഏ​ജ​ന്‍​സി​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍ കു​മ്മ​ങ്കോ​ട് സ്വ​ദേ​ശി കൊ​ട്ടാ​ല വി​നോ​ദ​(58) നാ​ണ് പ​രി​ക്കേ​റ്റ​ത്.​ചേ​ല​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്ന് നാ​ദാ​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ ​എ​ല്‍ 18 എ​ഫ് 9238 ന​മ്പ​ര്‍ ബൈ​ക്ക് എ​തി​ര്‍ ദി​ശ​യി​ല്‍ വ​രി​ക​യാ​യി​രു​ന്ന കെ ​എ​ല്‍ 57 എ​ന്‍ 9019 ന​മ്പ​ര്‍ കാ​റി​ല്‍ ഹൈ​ടെ​ക് പ​ബ്ലി​ക് സ്‌​കൂ​ളി​ന് സ​മീ​പ​ത്തുവ​ച്ച് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വി​നോ​ദ​ന്‍ കാ​റി​ന്‍റെ ഗ്ലാ​സി​ന് മു​ക​ളി​ലേ​ക്ക് തെ​റി​ച്ച് വീ​ണു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​നോ​ദ​നെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.